കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് മിനിട്ട് ഗൂഗിള്‍ നിലച്ചു;നഷ്ടം മൂന്നര കോടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രമുഖ സെര്‍ച്ച് എന്‍ജിന്‍ ആയ ഗൂഗിളിന്റെ സേവനം 2013 ആഗസ്റ്റ് 17 ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മിനിട്ടോളം നിലച്ചു. ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ഗൂഗില്‍ പ്രശ്‌നം വലച്ചു.

ജി മെയില്‍, യു ട്യൂബ്, ഗൂഗിള്‍ഡ്രൈവ് തുടങ്ങി ഗൂഗിളിന്റെ എല്ലാ സേനവങ്ങളും ഈ സമയം പ്രവര്‍ത്തന രഹിതമായി. ഗൂഗിള്‍ ഹോം പേജ് പോലും ലഭ്യമായിരുന്നില്ല. ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.20 ഓടെയാണ് പ്രശ്‌നം തുടങ്ങിയത്. അഞ്ച് മിനിട്ടോളം ഇത് നീണ്ടു നിന്നു.

Google

ഗൂഗിള്‍ സേവനം നിലച്ച ഉടന്‍ തന്നെ ഇത് ട്വിറ്ററില്‍ വലിയ വാര്‍ത്തയായി. ഗൂഗിള്‍ നിലച്ചതോടെ ലോകത്തെ ഇന്റര്‍നെറ്റ് ട്രാഫിക് പോലും മന്ദ ഗതിയിലായി. ലോകത്തെ ഇന്റര്‍നെറ്റ് ട്രാഫിക് 40 ശതമാനം താഴെപ്പോയാതാണ് ഇന്‍ര്‍നെറ്റ് നിരീക്ഷകരായ ഗോസ്വയേര്‍ഡ് വിലയിരുത്തുന്നത്. ഇന്‍ര്‍നെറ്റ് ഉഭോക്താക്കള്‍ എത്രത്തോളം ഗൂഗിളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് ഈ പ്രശ്‌നം പരിഗണിക്കപ്പെടുന്നത്.

ഗൂഗിള്‍ ചതിക്കുമെന്ന് സാധാരണക്കാരായ ഉപഭോക്താക്കള്‍ ആരും കരുതിയിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ഇന്‍ര്‍നെറ്റ് കണക്ഷന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നായിരുന്നു ഭൂരിപക്ഷം പേരും പരിശോധിച്ചത്.

2013 ഏപ്രില്‍ മാസത്തില്‍ ഗൂഗിള്‍ സേവനങ്ങള്‍ക്ക് ഇത്തരത്തില്‍ തടസ്സം നേരിട്ടിരുന്നു. അപ്പോഴും ഗൂഗിളിന്റെ ഹോം പേജിന് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ ഗൂഗിള്‍ ഹോം പേജ് പോലും അഞ്ച് മിനിട്ട് നേരം ലഭ്യമായിരുന്നില്ല.

ഏതാണ്ട് മൂന്നര കോടിയോളം രൂപയാണ് ഈ അഞ്ച് മിനുട്ട് കൊണ്ട് ഗൂഗിളിന് നഷ്ടം സംഭവിച്ചത്. അഞ്ച് മിനിട്ടുകൊണ്ട് തന്നെ ഗൂഗിള്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. 10 മിനിട്ട് കഴിഞ്ഞപ്പോള്‍ ഗൂഗിള്‍ ഡാഷ് ബോര്‍ഡില്‍ ഗൂഗിള്‍ എഞ്ചിനീയര്‍മാരുടെ സന്ദേശം എത്തി. എല്ലാ പ്രശ്‌നവും പരിഹരിച്ചിരിക്കുന്നു.

English summary
Google's services, including the popular Google Search, suffered a rare outage on early Saturday morning. The outage was noticed around 4.20am IST and lasted for around 5 minutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X