കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്ന് ചൊവ്വയിലേക്ക് 1800 പേര്‍

  • By Soorya Chandran
Google Oneindia Malayalam News

Mars
മുംബൈ: ലോകം മുഴുവന്‍ ഇപ്പോള്‍ ചൊവ്വയിലേക്കുള്ള കുടിയേറ്റത്തെപ്പറ്റിയാണ് ചര്‍ച്ച ചെയ്യുന്നത്. നാളുകള്‍ കഴിയുന്തോറും ഭൂമി വാസയോഗ്യമല്ലാതായിത്തീരും എന്ന് തന്നെയാണ് മനുഷ്യര്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാരും മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

നെതര്‍ലാന്‍ഡ്‌സിലെ മാര്‍സ് വണ്‍ പദ്ധതിയുടെ ഭാഗമായി 1800 ഇന്ത്യക്കാരാണ് ഇതുവരെ ചൊവ്വയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതത്രെ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരില്‍ തന്നെ ബാംഗ്ലൂര്‍ നിവാസികളാണത്രെ ചൊവ്വായാത്രക്ക് അപേക്ഷ നല്‍കിയവരില്‍ കൂടുതലും.

ലോകത്താകമാനം ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതിനകം തന്നെ മാര്‍സ് വണിന്റെ വെബ്‌സൈറ്റില്‍ ചൊവ്വയിലേക്ക് കുടിയേറാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 2022 ല്‍ ആദ്യ സംഘത്തെ ചൊവ്വയിലേക്കയക്കാനാണ് മാര്‍സ് വണ്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇവിടെ നിന്ന് കയറ്റി അയക്കുന്നവര്‍ പിന്നീട് ഭൂമിയിലേക്ക് തിരിച്ച് വരില്ല. ചൊവ്വയില്‍ തന്നെ ജീവിക്കണം. അതിനുള്ള പരിശീലനങ്ങള്‍ ഒക്കെ നല്‍കിയേ ചൊവ്വയിലേക്ക് ആളുകളെ അയക്കൂ എന്ന് മാര്‍സ് വണ്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അധികം പണമൊന്നും ഇവര്‍ കുടിയേറ്റക്കാരില്‍ നിന്ന് ഈടാക്കുന്നില്ല എന്നതും ആകര്‍ഷകമാണ്. ശരാശരി ഏഴ് അമേരിക്കന്‍ ഡോളറാണ് അപേക്ഷ ഫീസ്. ഇത് ഓരോ രാജ്യത്തിന്റേയും ആളോഹരി വരുമാനത്തിനനുസരിച്ച് മാറുകയും ചെയ്യും. പദ്ധതിക്കുള്ള പണം ഇത് സംബന്ധിച്ച ടെലിവിഷന്‍ വാര്‍ത്തകളിലൂടേയും സ്‌പോണ്‍സര്‍മാരിലൂടെയും സ്വരൂപിക്കാനാണ് മാര്‍സ് വണ്‍ ഉദ്ദേശിക്കുന്നത്.

2013 മെയ് 6 ന് ആണ് മാര്‍സ് വണ്‍ സൈറ്റില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയത്. അന്ന് ആകെ 5 ഇന്ത്യക്കാരാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീടിങ്ങോട്ട് ഇന്ത്യക്കാരുടെ ചൊവ്വ കുടിയേറ്റ മോഹം കൂടിക്കൂടി വരികയായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ചൊവ്വ പര്യവേഷണ ദൗത്യം 2013 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി തുടങ്ങുന്നു എന്നതും ഇന്ത്യക്കാരെ മാര്‍സ് വണ്‍ ചൊവ്വ കുടിയേറ്റത്തിലേക്ക് അടുപ്പിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരില്‍ നാല്‍പത് പേരെ 2014 ആകുമ്പോഴേക്കും ചൊവ്വ കുടിയേറ്റത്തിനായി തിരഞ്ഞെടുക്കും. പിന്നെ അവരില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി രണ്ട് പുരുഷന്‍ മാരേയും രണ്ട് സ്ത്രീകളേയും തിരഞ്ഞെടുക്കും. ഇവരായിരിക്കും 2022 ല്‍ ആദ്യമായി ചൊവ്വയിലേക്ക് പറക്കുക. എട്ട് വര്‍ഷം നീളുന്ന കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ ആയിരിക്കും ചൊവ്വായാത്ര തുടങ്ങുക. ആദ്യ സംഘത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന് ആരെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍.

English summary
Nearly 1,800 Indians want to settle down on the Red Planet permanently and several of them are from Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X