കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 വയസ്സുകാരിയെ പ്ലേ സ്‌കൂളില്‍ പീഡിപ്പിച്ചു

Google Oneindia Malayalam News

ഫരീദാബാദ്: മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പ്ലേ സ്‌കൂളില്‍ വെച്ച് ബലാത്സംഗം ചെയ്തു. ഫരീദാബാദിലാണ് സംഭവം. ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് കുഞ്ഞിെ പീഡിപ്പിച്ചത്. ഇയാളുടെ ഭാര്യ ഈ പ്ലേ സ്‌കൂളിലെ ജോലിക്കാരിയാണ്.

കടുത്ത വേദനയോടെ പെണ്‍കുട്ടി തന്നെയാണ് മാതാപിതാക്കളോട് സംഭവം പറഞ്ഞത്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ വേദന സഹിക്കാനാവാതെ പെണ്‍കുട്ടി കരയുകയായിരുന്നു. ഇത് കണ്ട് ചോദിച്ച മാതാപിതാക്കളോട് കുട്ടി പീഡന വിവരം പറയുകയായിരുന്നു.

child abuse

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഉടന്‍തന്നെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ആഗസ്ത് 13 നായിരുന്നു സംഭവം നടന്നത്. കുട്ടി വീട്ടില്‍ വിവരങ്ങള്‍ അറിയിച്ചത് 15 ന് വെള്ളിയാഴ്ചയാണ്. മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് പിടികൂടി.

കുട്ടി പഠിച്ചിരുന്ന പ്ലേ സ്‌കൂളില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ സ്‌കൂളില്‍ വെച്ച് ഇത്തരമൊരു സംഭവം നടന്നിട്ടില്ല എന്ന നിലപാടിലാണ് പ്രിന്‍സിപ്പള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

English summary
A rickshaw puller raped a three-year-old girl in a play school in Faridabad. According to the police, the rape occurred on August 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X