കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷിപ്പനി വീണ്ടും, രാജ്യമാകെ മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: രാജ്യം വീണ്ടു പക്ഷിപ്പനി ഭീതിയില്‍. ഛത്തീസ്ഗഡിലും ബീഹാറിലും രോഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ശക്തമായ മണ്‍സൂണ്‍ മഴയും വൃത്തിഹീനമായ അന്തരീക്ഷവും ശരിയായ പരിപാലനവുമില്ലാത്തതാണ് രോഗം അതിവേഗം പരക്കാന്‍ കാരണം. കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളിലും വില്‍പ്പന ശാലകളിലും നിരന്തരം പരിശോധന നടത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

H1 N1

ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ വേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിദിനം 200 ട്രക്ക് കോഴികളാണ് ബിഹാറില്‍ നിന്നും ഛത്തിസ്ഗഡില്‍ നിന്നും ദില്ലിയിലെ മൊത്ത വില്‍പ്പനകേന്ദ്രങ്ങളിലെത്തുന്നത്.

പക്ഷികളെയും മൃഗങ്ങളെയും ബാധിക്കുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി. അതേ സമയം അപൂര്‍വമായി ഇവ മനുഷ്യരിലേക്കും പരക്കും. എച്ച്‌വണ്‍എന്‍വണ്‍, എച്ച്‌വണ്‍എന്‍ടു, എച്ച്ത്രിഎന്റ2 ഇനത്തില്‍ പെട്ട വൈറസുകളാണ് മനുഷ്യരിലേക്കെത്തുന്നത്. പ്രധാനമായും കോഴികളിലൂടെയാണ് ഇത് മനുഷ്യരിലെത്തുന്നത്. ഫലപ്രദമായ ചികിത്സ നല്‍കിയാല്‍ ഭേദപ്പെടുത്താവുന്ന അസുഖമാണിത്.

English summary
Central government puts ALL states on bird flu alert following latest outbreak in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X