Get Updates
Get notified of breaking news, exclusive insights, and must-see stories!

48 മണിക്കൂര്‍ ബാക്കി; നടി രമ്യയാണ് താരം

ramya
മൈസൂര്‍: ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കോണ്‍ഗ്രസ് പാളയത്തില്‍ വിജയപ്രതീക്ഷയായി സിനിമാതാരം രമ്യ. വളര്‍ത്തച്ഛന്റെ മരണം നല്‍കിയ വിഷമത്തില്‍ നിന്നും പൂര്‍ണമായും മുക്തയായില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് രമ്യ. കന്നഡ സിനിമയിലെ സൂപ്പര്‍ നായികയായ രമ്യയ്ക്ക് മാണ്ഡ്യയാണ് തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ അങ്കത്തട്ട്.

മാണ്ഡ്യയെ ഒരു മാതൃകാ മണ്ഡലമാക്കിമാറ്റും എന്നാണ് രമ്യയുടെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനം. പാണ്ഡവപുരത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയമടക്കം നിരവധി പദ്ധതികള്‍ മനസ്സിലുണ്ടെന്ന് രമ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിജയിച്ചാലും എട്ട് മാസം മാത്രമാണ് രമ്യയ്ക്ക് മുന്നിലുള്ളത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാജ്യം.

എന്നാല്‍ കുറഞ്ഞ സമയമേ മുന്നിലുള്ളൂ എന്നതൊരു പ്രശ്‌നമല്ല എന്നതാണ് രമ്യയുടെ നയം. പരമാവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം. ഇതൊരു തുടക്കം മാത്രമാണ്. രമ്യ പറയുന്നു. വളര്‍ത്തച്ഛന്റെ അവസാന ആഗ്രഹമായിരുന്നു മാണ്ഡ്യയിലെ തന്റെ വിജയം എന്ന് പറഞ്ഞ് ഒരുവേള വികാരാധീനനായി താരം. തന്റെ മുത്തച്ഛനായ ബോരെ ഗൗഡ മാണ്ഡ്യ സ്വദേശിയാണ്.

മാണ്ഡ്യ തന്നെ മകളെപ്പോലെ കരുതുമെന്നും താന്‍ പുറത്തുനിന്നുള്ള ആളല്ല എന്നും ഓര്‍മിപ്പിക്കാനും മറന്നില്ല. തന്റെ നാടിനെക്കുറിച്ചും അച്ഛനെക്കുറിച്ചുമുള്ള ജനതാദളിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രമ്യ. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള പ്രമുഖര്‍ രമ്യയ്ക്ക് വേണ്ടി പ്രചാരണത്തിന് എത്തിയിട്ടുണ്ട്.

ആഗസ്ത് 21 നാണ് ഉപതിരഞ്ഞെടുപ്പ്. ജനതാദള്‍ എസിലെ സി എസ് പുട്ടരാജുവാണ് രമ്യയുടെ എതിര്‍സ്ഥാനാര്‍ത്ഥി. ജനതാദളിനെ പിന്തുണയ്ക്കാനാണ് ബി ജെ പി യുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+