പൂജാരിയെ ക്ഷേത്രവളപ്പില്‍ വെടിവെച്ചുകൊന്നു

ബൈക്കിലെത്തിയ അജ്ഞാതരാണ് ചേതന്‍ ദാസിനെ കൊലപ്പെടുത്തിയത് എന്ന് എസ് പി ജഗദീശ് ശര്‍മ പറഞ്ഞു. രണ്ട് യുവാക്കള്‍ ബൈക്കിലെത്തി ഇയാള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെച്ച ശേഷം ഇവര്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
രാത്രിയിലായിരുന്നു സംഭവം. ചേതന്‍ ദാസിന്റെ ശരീരത്തില്‍ നിന്നും ഏഴ് വെടിയുണ്ടകള്‍ കണ്ടെടുത്തു. തലയില്‍ നാല് വെടിയുണ്ടകളും നെഞ്ചില്‍ മൂന്ന് വെടിയുണ്ടകളുമാണ് ഉണ്ടായിരുന്നത്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസിന്റെ നിഗമനം.
വെടിയൊച്ച കേട്ട് ഓടിയെത്തിയവര്‍ ദാസിനെ ജി ടി ബി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി എസ് പി ജഗദീശ് ശര്‍മ അറിയിച്ചു. ഗാസിയാബാദിന് സമീപം ലോണിയിലെ പ്രാചീന്‍ സിദ്ധ് ബാബ മന്ദിരത്തിലെ പൂജാരിയായിരുന്നു ചേതന്‍ ദാസ്.












Click it and Unblock the Notifications