പിസി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് തിരിയുന്നു?

സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകളെ തുടര്‍ന്നാണ് പുഞ്ഞാര്‍ നിയോജക മണ്ഡലം ജോര്‍ജിനെതിരെ സര്‍ക്കുലര്‍ പാസാക്കിയത്. ഇതേ തുര്‍ന്ന് സ്വദേശമായ ഈരാറ്റുപേട്ടയില്‍ നിന്ന് പോലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസും ജോര്‍ജിന് കരിങ്കൊടി കാണിക്കുകയും വഴിയില്‍ തടയുകയും ചെയ്തിരുന്നു.
സര്‍ക്കാറിനെതിരെ പ്രസ്താവനകള്‍ നടത്തുന്ന പിസി ജോര്‍ജ് ചീഫ് വിപ്പ് പദവിയും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പുഞ്ഞാര്‍ നിയോജക മണ്ഡലം രംഗത്തു വന്നിരുന്നു. മുണ്ടകത്ത് കഴിഞ്ഞ ദിവസം കരിങ്കൊടി കാണിക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് ജോര്‍ജിനെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നും പങ്കെടുക്കില്ലെന്നും സര്‍ക്കുലര്‍ പുറത്തിറക്കിയത്.
അതേ സമയം, കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. എന്നാല്‍ ഈ വാദം സിപിഎം തള്ളി.












Click it and Unblock the Notifications