കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജിന് മാണിയുടെയും കുര്യന്റെയും പിന്തുണ

Google Oneindia Malayalam News

pc george
കോട്ടയം: ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധതത്തോടെ സോളാര്‍ വിവാദം അല്‍പം ഒതുങ്ങി സമാധാനിച്ചതാണ് യു ഡി എഫ്. എന്നാല്‍ വിവാദങ്ങളില്ലാതെയെന്ത് യു ഡി എഫ് എന്ന് പറയുംപോലെ അടുത്ത വിവാദത്തിനും മുന്നണി കോപ്പുകൂട്ടിത്തുടങ്ങി. സ്വഭാവനടനായ പി സി ജോര്‍ജ്ജാണ് പുതിയ വിവാദത്തിലെ നായകന്‍.

ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കുലലിറക്കിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പൂഞ്ഞാര്‍ കമ്മിറ്റി മാത്രമല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസനും ജോര്‍ജ്ജിനെതിരെ രംഗത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളും അടക്കം പലര്‍ക്കും ജോര്‍ജ്ജ് നേരത്തെ തന്നെ അത്ര പഥ്യമല്ല.

പി സി ജോര്‍ജ്ജിനെ പിന്തുണയ്ക്കാന്‍ ആളില്ലെന്ന് കരുതരുത്. ബഹിഷ്‌കരണവും കരിങ്കൊടിയുമൊന്നും വേണ്ടെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനാണ്. ജോര്‍ജ്ജിനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിപ്രായം പറയുന്നത് ആര്‍ക്കും തടയാനാകില്ല എന്നൊരു അഭിപ്രായവും പി ജെ കുര്യന്‍ പുറത്തിറക്കി.

നേരത്തെ ബഹിഷ്‌കരണ വിഷയത്തില്‍ ജോര്‍ജ്ജിന് സ്വന്തം പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിസാറിന്റെ പിന്തുണയും ഉറപ്പായിരുന്നു. അങ്ങനെ ആര്‍ക്കും ആരെയും ബഹിഷ്‌കരിച്ചു കളയാമെന്ന് കരുതരുത് എന്ന ധ്വനിയും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉണ്ടായിരുന്നു. ജോര്‍ജ്ജിന്റെ ഒരു പരിപാടിയിലും പങ്കെടുക്കേണ്ട എന്നായിരുന്നു കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.

English summary
Congress Poonjar committee decision to boycott PC George is creating problems in UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X