'മുഖ്യന്‍ രാജിവയ്ക്കാതെ അന്വേഷണം നിഷ്പക്ഷമാകില്ല'

മുഖ്യമന്ത്രി രാജിവച്ചാല്‍ മാത്രമെ അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവും ആവുകയുള്ളൂ. അതിനാല്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണത്തിലെ പരിഗണനാ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നഭ്യര്‍ത്ഥിച്ച് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വത്തിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് വിഎസിന്റെ പ്രതികരണം
അതേ സമയം, കേന്ദ്ര നേതൃത്വവുമായി കഴിഞ്ഞ ദിവസം ഈ വിഷയം വിഎസ് ചര്‍ച്ച ചെയ്തിരുന്നു. സോളാര്‍ തട്ടിപ്പ് കേസിന് വേണ്ടിയുള്ള നിയമ പോരാട്ടില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സീതാറാം യെച്ചുരിയുമായും പ്രകാശ് കാരാട്ടുമായാണ് വിഎസ് ചര്‍ച്ച നടത്തിയത്. സോളാര്‍ കേസിനെ നിയപരമായും രാഷ്ട്രീയപരമായും നേരിടാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം












Click it and Unblock the Notifications