കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യന്‍ രാജിവയ്ക്കാതെ അന്വേഷണം നിഷ്പക്ഷമാകില്ല'

  • By Aswathi
Google Oneindia Malayalam News

vs achuthananthan
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് ഉള്‍പ്പെടുത്താതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി ഇകാര്യത്തില്‍ യാതൊരുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് വിഎസ് വ്യക്തമാക്കി.

മുഖ്യമന്ത്രി രാജിവച്ചാല്‍ മാത്രമെ അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവും ആവുകയുള്ളൂ. അതിനാല്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണത്തിലെ പരിഗണനാ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നഭ്യര്‍ത്ഥിച്ച് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വത്തിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് വിഎസിന്റെ പ്രതികരണം

അതേ സമയം, കേന്ദ്ര നേതൃത്വവുമായി കഴിഞ്ഞ ദിവസം ഈ വിഷയം വിഎസ് ചര്‍ച്ച ചെയ്തിരുന്നു. സോളാര്‍ തട്ടിപ്പ് കേസിന് വേണ്ടിയുള്ള നിയമ പോരാട്ടില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സീതാറാം യെച്ചുരിയുമായും പ്രകാശ് കാരാട്ടുമായാണ് വിഎസ് ചര്‍ച്ച നടത്തിയത്. സോളാര്‍ കേസിനെ നിയപരമായും രാഷ്ട്രീയപരമായും നേരിടാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം

English summary
Opposition leader V S Achuthanandan said they are not ready to hold any talks with the government in connection with the judicial probe in the solar case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X