കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃദയമിടിപ്പ് ലൈവായി കേള്‍ക്കാന്‍ മൊബൈല്‍ ആപ്

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: കാമുകിയുടെ ഹൃദയതാളം കേട്ട് അവളോട് സംസാരിയ്ക്കണമെന്ന് ആഗ്രഹിയ്ക്കാത്ത കാമുകന്‍മാരുണ്ടാകില്ല. എന്നാല്‍ വളരെ അകലെയുള്ള കാമുകന്‍മാര്‍ക്ക് ഇത്തരത്തില്‍ തന്റെ കാമുകിയുടെ ഹൃദയമിടിപ്പ് കേട്ട് അവളോട് സംസാരിയ്ക്കാന്‍ കഴിയാറില്ല. എന്നാല്‍ ഇനി ഹൃദയമിടിപ്പ് പോലും കേട്ട് കൊണ്ട് സംസാരിയ്ക്കാന്‍ കഴിയും. അതിനായുള്ള മൊബൈല്‍ ആപ്ളിക്കേഷന്‍ വികസിപ്പിച്ചെടുത്തു. ബ്രിട്ടനിലെ ഒരു കമ്പനിയായ ലിറ്റില്‍ റയോട്ട് ആണ് ആപ്ളിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത്. പില്ലോ ടോക്ക് എന്നാണ് ആപ്ളിക്കേഷന്റെ പേര് .

Pillow Talk

ഈ ആപ്ളിക്കേഷന്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി വളരെ അകലെയായിരുന്നാലും കമിതാക്കള്‍ക്ക് പരസ്പരം ഹൃദയതാളം കേട്ട് സംസാരിയ്ക്കാന്‍ കഴിയും. ഈ ആപ്ളിക്കേഷന്റെ പ്രവര്‍ത്തനത്തിനായി ഫ്രണ്ട് ഷിപ്പ് ബാന്‍ഡ് പോലെ കൈയ്യിന ധരിയ്ക്കാവുന്ന ഒരു ബാന്‍ഡും ഉണ്ട്. ആ ബാന്‍ഡിലൂടെയാണ് ഹൃദയസ്പന്ദനം ബ്ളൂടൂത്തായി ഫോണില്‍ എത്തുന്നത്.

ഇത്തരത്തില്‍ ഹൃദയസ്പന്ദനം വളരെ അടുത്ത് നിന്ന് കേള്‍ക്കുന്നതായി അനുഭവപ്പെടുന്നത് കൊണ്ട് തങ്ങള്‍ വളരെ ദൂരത്താണ് എന്ന കാര്യം കമിതാക്കള്‍ മറന്ന് പോകുമെന്നാണ് ആപ്ളിക്കേഷന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഇനിയെന്തായാലും കാമുകിയുടെ ഹൃദയതാളം കേട്ട് കൊണ്ട് നിങ്ങള്‍ക്ക് ഉറങ്ങാം.

English summary
Researchers have developed a new app that lets long-distance lovers listen to each other's heartbeats regardless of the distance between them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X