സ്വര്‍ണത്തിളക്കത്തില്‍ വില പൊള്ളുന്നു!

രാജ്യാന്തര വിപണിയിലെ വില വര്‍ധനവിനൊപ്പം രൂപയുടെ മൂല്യമിടിഞ്ഞതും സ്വര്‍ണ വില ഉയരാന്‍ കാരണമാണ്. അതോടൊപ്പം ഇറക്കുമതി തീരുവ പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതും സ്വര്‍ണത്തിന് കരുത്ത് പകരുന്നു.
പത്ത് ദിവസം കൊണ്ട് 2,160 രൂപയുടെ വര്‍ധനവാണ് പവന്‍ വിലയില്‍ ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 21,200 രൂപാ നിരക്കിലാണ് ഈ മാസം വ്യാപാരം ആരംഭിച്ചത്. അതിനിടയില്‍ ഒരിക്കല്‍ പോലും സ്വര്‍ണവില ഇരുപതിനായിരത്തില്‍ താഴെ പോയിട്ടില്ല.
കഴിഞ്ഞ നവംബറില്‍ 24,240 രൂപയിലെത്തിയാണ് ഇതുവരെ ഒരുപവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇത് വെട്ടിതിരുത്തുന്ന രീതിയിലാണ് ഇപ്പോള്‍ സ്വര്‍ണ വില പോയിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications