കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ മുക്കു കുത്തുന്നു, വിലക്കയറ്റം മാനം മുട്ടുന്നു

  • By Aswathi
Google Oneindia Malayalam News

കൊച്ചി: രൂപയുടെ വിലയില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 62 രൂപ 46 പൈസയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 62 രൂപയലേക്ക് രൂപ കൂപ്പുകുത്തി വീണത്. രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന ഈ വിലയിടിവ് വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നമാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ഡോളറിനെതിരെ രൂപയുടെ മുല്യം കുറയുമ്പോള്‍ ഇറക്കുമതി വസ്തുക്കള്‍ക്ക് വിലക്കയറ്റം സംഭവിക്കും. അസംസ്‌കൃത എണ്ണയ്ക്ക് കൂടുതല്‍ രൂപ നല്‍കേണ്ടി വരുന്നതിനാല്‍ ഡീസലിന് 3 രൂപയെങ്കിലും വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. അങ്ങനെ വരുമ്പോള്‍ അവശ്യവസ്തുക്കള്‍ക്ക് 15 ശതമാനം മുതല്‍ 25ശതമാനം വരെ വിലവര്‍ധനവിന് സാധ്യതയുണ്ട്.

dollar-rupee

ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ വിലയില്‍ 40 ശതമാനം വരെ വിലവര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അനുമാനം. നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സിമന്റ്, സ്റ്റീല്‍ ഉള്‍പ്പടെയുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്കും വിലവര്‍ധനവുണ്ടാകും.

അതേ സമയം, രൂപയുടെ തകര്‍ച്ചയില്‍ നേട്ടം കൊയ്യുന്ന ഒരു വിഭാഗവുമുണ്ട്. വിദേശത്ത് നിന്ന് പണമയയ്ക്കുന്ന ഇന്ത്യക്കാര്‍ക്കും ബിപിഒ കമ്പനികള്‍ക്കും, ടൂറിസം-കയറ്റുമതി മേഖലകള്‍ക്കും ഇത് നേട്ടത്തിന്റെ കാലമാണ്.

English summary
rupee fell to a record low on Monday as the government's steps unveiled last week seemed inadequate to stall the currency's fall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X