കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്എല്‍വി-ഡി5 വിക്ഷേപണം ആഗസ്റ്റ് 19ന്

  • By Meera Balan
Google Oneindia Malayalam News
GSLV

ചെന്നൈ: തദ്ദേശീയമായി നിര്‍മ്മിച്ച ക്രയോജനിക് എഞ്ചിനുകളോട് കൂടിയ ജിഎസ്എല്‍വി-ഡി5 ഐഎസ്ആര്‍ഒ ആഗസ്റ്റ് 19 വൈകുന്നേരം 4.50 ന് വിക്ഷേപിയ്ക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ജിഎസ്എല്‍വി-ഡി5 ന്റെ വിക്ഷേപണം. അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-14 നെ ഭ്രമണപഥത്തിലെത്തിയ്ക്കുകയാണ് ജിഎസ്എല്‍വി-ഡി5ന്റെ ലക്ഷ്യം. 1,982 കിലോഗ്രാം ഭാരമുണ്ട് ജിസാറ്റ്-14 ന്.

വാര്‍ത്താവിനിമയ രംഗത്ത് വന്‍കുതിച്ച് ചാട്ടങ്ങള്‍ക്കാകും ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ സാധിയ്ക്കുന്നത്. ജിഎസ്എല്‍വിയ്ക്ക് അഞ്ച് ടണ്‍ ഭാരം വരെ വഹിയ്ക്കാന്‍ കഴിയും. പിഎസ്എല്‍വിയ്ക്ക് 1.5ടണ്‍ഭാരം മാത്രമാണ് വഹിയ്ക്കാന്‍ കഴിയുന്നത്. ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനായി 29 മണിയ്ക്കൂര്‍ കൗണ്ട്ടൗണ്‍ ആണുള്ളത്. ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ച് നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്.

ജിഎസ്എല്‍വി ഉപയോഗിച്ച് നടത്തിയ ഏഴ് വിക്ഷേപണങ്ങളില്‍ മൂന്നെണ്ണവും പരാജയപ്പെട്ടു. തുടര്‍ന്ന് താത്ക്കാലികമായി ജിഎസ്എല്‍വി വിക്ഷേപണം നിര്‍ത്തിവയ്ക്കുകയായിരുന്നു ഐഎസ്ആര്‍ഒ. എന്നാല്‍ സുപ്രധാന മാറ്റങ്ങളോടെ നിര്‍മ്മിച്ച ജിഎസ്എല്‍വി-ഡി5 ന്റെ കാര്യത്തില്‍ പരാജയം സംഭവിയ്ക്കില്ലെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.2010 ല്‍ നടത്തിയ ജിഎസ്‍എല്‍വി വിക്ഷേപണം പരാജയപ്പെട്ടിരുന്നു. 2013 ആഗസ്റ്റ് 18 ഞായറാഴ്ച 11.50 നാണ് ജിഎസ്എല്‍വി ഡി 5 ന്‍റെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചത്.

English summary
A 29-hour countdown began on Sunday for the crucial launch of India's GSLV-D5, powered by indigenous cryogenic upper stage engine-- which is being tested after a failed attempt over three years ago-- and carrying communication satellite GSAT-14, from Sriharikota spaceport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X