ഗവേഷണ ഗൈഡ് വ്യാജ സര്ട്ടിഫിക്കറ്റുകാരന്
നാഗ്പൂര്‍: നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഗൈഡ് ആയി നിയമിക്കപ്പെട്ടത് വ്യാജ ഡോക്ടറേറ്റ് നേടിയ വ്യക്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ ഡോക്ടറേറ്റ് നേടിയതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശമ്പളം തടഞ്ഞുവച്ച വ്യക്തിയെയാണ് യൂണിവേഴ്സിറ്റി ഗവേഷണ ഗൈഡ് ആയി നിയമിച്ചിട്ടുള്ളത്. പി ബി ധുമാനെ എന്ന അസിസ്റ്റന്റ് പ്രൊഫസറാണ് വിവാദ നായകന്.
മഹാരാഷ്ട്രിലെ ചന്ദ്ര മോഹന്‍ ഝാ യൂണിവേഴ്സിറ്റിയാണ്(സിഎംജെയു) പണം വാങ്ങി ഗവേഷണ ബിരുദങ്ങള്‍ നല്‍കിയിരുന്നത്. ഏതാണ്ട് നാലായിരത്തോളം ഗവേഷണ ബിരുദങ്ങളാണ് ഇവര്‍ ഇങ്ങനെ വിറ്റത്. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ഇവര്‍ ഗവേഷണ ബിരുദം നല്കാന് ഈടാക്കിയിരുന്നത്.

സംഭവം വാര്‍ത്തയായതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിയുമായി രംഗത്തെത്തി. എല്ലാ സര്വ്വാകലാശാലകള്ക്കും നോട്ടീസ് അയച്ചു. സിഎംജെയു വില്‍ നിന്ന് ഗവേഷണ ബിരുദം നേടിയവരുടെ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും റദ്ദാക്കണം എന്നായിരുന്നു നിര്‍ദ്ദേശം.
സിഎംജെയുവില് നിന്ന് ഗവേഷണം ബിരുദം നേടിയ ആളാണ് ധുമാനെ. ചന്ദ്രപൂരിലെ സര്‍ദാര്‍ പട്ടേല്‍ മഹാവിദ്യാലയത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ധുമാനെ. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ധുമാനെയുടെ ശമ്പളവും ഇന്‍ക്രിമെന്റുകളും തടഞ്ഞ് വച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നാഗ്പൂര്‍ യൂണിവേഴ്സിറ്റിക്കും ഗോണ്ടുവാന യുണിവേഴ്സിറ്റിക്കും അയച്ച് കൊടുത്തിട്ടുമുണ്ട്.
ഇത്രയൊക്കെ വിവരങ്ങള്‍ ലഭിച്ചതിന് ശേഷമാണ് നാഗ്പൂര്‍ യൂണിവേഴ്സിറ്റി ധുമാനെയെ ഗവേഷണ ഗൈഡായി നിയമിച്ചത്. അഞ്ച് ഗവേഷണ വിദ്യാര്‍ത്ഥികളുടെ സിനോപ്സിസ് അവതരണ ചടങ്ങിലേക്കും ഇയാളെ ക്ഷണിച്ചിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications