കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവേഷണ ഗൈഡ് വ്യാജ സര്‍ട്ടിഫിക്കറ്റുകാരന്‍

  • By Soorya Chandran
Google Oneindia Malayalam News

നാഗ്പൂര്‍: നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഗൈഡ് ആയി നിയമിക്കപ്പെട്ടത് വ്യാജ ഡോക്ടറേറ്റ് നേടിയ വ്യക്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ ഡോക്ടറേറ്റ് നേടിയതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശമ്പളം തടഞ്ഞുവച്ച വ്യക്തിയെയാണ് യൂണിവേഴ്‌സിറ്റി ഗവേഷണ ഗൈഡ് ആയി നിയമിച്ചിട്ടുള്ളത്. പി ബി ധുമാനെ എന്ന അസിസ്റ്റന്‍റ് പ്രൊഫസറാണ് വിവാദ നായകന്‍.

മഹാരാഷ്ട്രിലെ ചന്ദ്ര മോഹന്‍ ഝാ യൂണിവേഴ്‌സിറ്റിയാണ്(സിഎംജെയു) പണം വാങ്ങി ഗവേഷണ ബിരുദങ്ങള്‍ നല്‍കിയിരുന്നത്. ഏതാണ്ട് നാലായിരത്തോളം ഗവേഷണ ബിരുദങ്ങളാണ് ഇവര്‍ ഇങ്ങനെ വിറ്റത്. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ഇവര്‍ ഗവേഷണ ബിരുദം നല്‍കാന്‍ ഈടാക്കിയിരുന്നത്.

Nagpur University

സംഭവം വാര്‍ത്തയായതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിയുമായി രംഗത്തെത്തി. എല്ലാ സര്‍വ്വാകലാശാലകള്‍ക്കും നോട്ടീസ് അയച്ചു. സിഎംജെയു വില്‍ നിന്ന് ഗവേഷണ ബിരുദം നേടിയവരുടെ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും റദ്ദാക്കണം എന്നായിരുന്നു നിര്‍ദ്ദേശം.

സിഎംജെയുവില്‍ നിന്ന് ഗവേഷണം ബിരുദം നേടിയ ആളാണ് ധുമാനെ. ചന്ദ്രപൂരിലെ സര്‍ദാര്‍ പട്ടേല്‍ മഹാവിദ്യാലയത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ധുമാനെ. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ധുമാനെയുടെ ശമ്പളവും ഇന്‍ക്രിമെന്റുകളും തടഞ്ഞ് വച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിക്കും ഗോണ്ടുവാന യുണിവേഴ്‌സിറ്റിക്കും അയച്ച് കൊടുത്തിട്ടുമുണ്ട്.

ഇത്രയൊക്കെ വിവരങ്ങള്‍ ലഭിച്ചതിന് ശേഷമാണ് നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി ധുമാനെയെ ഗവേഷണ ഗൈഡായി നിയമിച്ചത്. അഞ്ച് ഗവേഷണ വിദ്യാര്‍ത്ഥികളുടെ സിനോപ്‌സിസ് അവതരണ ചടങ്ങിലേക്കും ഇയാളെ ക്ഷണിച്ചിട്ടുണ്ട്.

English summary
The Nagpur University is embroiled in a controversy after P B Dhumane was appointed supervisor for PhD students even after the higher education department stopped his salary for allegedly possessing a fake doctoral degree from Chandra Mohan Jha University (CMJU).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X