കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്കിയുടെഫോണില്‍ അശ്ലീലവീഡിയോ,പൊലീസ് കുടുങ്ങി?

  • By Meera Balan
Google Oneindia Malayalam News

Mumbai
മുംബൈ: ടെക്കിയുടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ, റെയില്‍വേ പൊലീസ് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ പിഴ. കൈക്കൂലി വാങ്ങിയ പൊലീസ് സംഘത്തെ ടിവി ന്യൂസ് സംഘം കണ്ടെത്തി. പൂനെയില്‍ നിന്ന് മുംബൈയിലേക്ക് ഹൈദരാബാദ് എക്‌സ്പ്രസില്‍ യാത്രചെയ്ത സുമന്ത് പ്രദന്‍(30) എന്ന സോഫ്ട് വെയര്‍ എഞ്ചിനീയറെയാണ് കൈക്കൂലിയുടെ പേരില്‍ പൊലീസ് ശല്യം ചെയ്തത്. സഹോദരനും സുഹൃത്തിനുമൊപ്പം സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിയ്ക്കുന്നതിന് വേണ്ടിയ യാത്ര തിരിച്ചതായിരുന്നു യുവാവ്. ഇവര്‍ ഒഡീഷയില്‍ നിന്നുള്ളവരാണ്. ആഗസ്റ്റ് 18 നാണ് സംഭവം.

മുംബൈയില്‍ എത്തിയ ഇവരെ പൊലീസ് തടഞ്ഞ് നിര്‍ത്തുകയും ബാഗുകള്‍ പരിശോധിയ്ക്കുകയും ചെയ്തു. ഇതിനിടില്‍ മൂന്ന് പേര്‍ ഉള്‍പ്പെട്ട പൊലീസ് സംഘം യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.മൊബൈലിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അശ്ലീല വീഡിയോ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവിന പൊലീസ് പ്ളാറ്റ് ഫോമിന്റെ അവസാനഭാഗത്തുള്ള മുറിയിലേക്ക് കൊണ്ടുപോവുകയും ഏതാനും ചില മറാത്തി പത്രങ്ങള്‍ കാട്ടിക്കൊടുക്കുകയും ചെയ്തു.

യുവാവിന് മറാത്തി വശമില്ലാത്തതിനാല്‍ പൊലീസ് അയാള്‍ക്ക് വാര്‍ത്ത വിശദീകരിച്ചു കൊടുത്തു. അശ്ലീല വീഡിയോ മൊബൈലില്‍ സൂക്ഷിച്ചതിന് ഒരു യുവാവിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കിയ വാര്‍ത്തയാണതെന്ന് പൊലീസ് പറഞ്ഞു. ഒരു ലക്ഷം രൂപ അല്ലെങ്കില്‍ പത്ത് വര്‍ഷത്തെ ജയില്‍വാസമാണ് ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ എന്നാണ് പൊലീസ് പറഞ്ഞത്. താന്‍ വീഡിയോ ഡിലീറ്റ് ചെയ്യാം എന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഒടുവില്‍ പിഴയില്‍ 30 ശതമാനം കുറച്ച് നല്‍കാമെന്നും കേസ് ഒഴിവാക്കാമെന്നും പൊലീസ് പറഞ്ഞു. തന്റെ കൈവശം ഇത്രയും പണമില്ലെന്ന് യുവാവ് പറഞ്ഞു. യുവാവിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് കൈക്കലാക്കി.

തുടര്‍ന്ന് യാത്രാച്ചെലവിനുള്ള 1000 രൂപ ബാക്കി നിര്‍ത്തി 7000 രൂപ പൊലീസിന് നല്‍കാന്‍ യുവവ് സമ്മതിച്ചു. രണ്ട് പൊലീസുകാര്‍ യുവാവിനൊപ്പം എടിഎംമ്മില്‍ എത്തി. പൊലീസിനേയും യുവാവിനേയും കണ്ട ടിവി ന്യൂസ് സംഘം സംഭവത്തെപ്പറ്റി അന്വേഷിച്ചു. എന്ത് തരം കേസാണ് യുവാവിന് മേല്‍ ചാര്‍ജ് ചെയ്യപ്പെട്ടതെന്ന് അന്വേഷിച്ചു . തുടര്‍ന്ന് പൊലീസ് യുവാവിന് പണം തിരിച്ച് നല്‍കുകയും യുവാവിനെ താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.

English summary
Three railway policemen allegedly extorted Rs 7,000 from a Pune-based software professional on Sunday, on the pretext that it was illegal for him to carry an adult video clip on his cellphone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X