കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഗിങിന്‍റെപേരില്‍ തുണിയഴിപ്പിയ്ക്കലുംപൂരപ്പാട്ടും

  • By Meera Balan
Google Oneindia Malayalam News

Ragging
ഭോപ്പാല്‍: ഇന്ത്യയില്‍ പലയിടത്തും പെണ്‍കുട്ടികള്‍ക്ക് നേരം റാഗിങിന്‍റെ മറവില്‍ പീഡനങ്ങള്‍ അരങ്ങേറുകയാണ്.ഭോപ്പാലിലെ പെണ്‍കുട്ടികള്‍ക്ക് റാഗിങ് പേടിസ്വപ്നമാണ്. ഭോപ്പാലിലെ ആര്‍കെഡിഎഫ് കൊളെജില്‍ കഴിഞ്ഞ ദിവസം ബിഫാം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം നഗരത്തില്‍ കടുത്ത പ്രതിഷധങ്ങള്‍ക്ക് വഴിതെളിച്ചിരിയ്ക്കയാണ്. റാഗിങിനെത്തുടര്‍ന്നാണ് അനിത ശര്‍മ്മ എന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് കൊളെജിലെ നാല് സീനിയര്‍ വിദ്യാര്‍ഥിനികളെയും ഒരു അസിസ്റ്റന്റ് പ്രൊഫസറേയും അറസ്റ്റ് ചെയ്തിരുന്നു.

പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെയുള്ളവര്‍ പെണ്‍കുട്ടികളോട് അസഭ്യം പറയുന്നത് ഈ കൊളെജില്‍ പതിവാണ്. മാത്രമല്ല റാഗിങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളെ ക്ളാസ് മുറികളില്‍ വച്ച് തുണിയഴിയ്ക്കാന്‍ വരെ നിര്‍ബന്ധിയ്ക്കാറുണ്ട്. കടുത്ത മാനസിക പീഡനമാണ് ഇത്തരത്തില്‍ പുതുതായി എത്തുന്ന കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നത്. ഭോപ്പാലില്‍ പല സ്‌കൂളുകളിലും ഇത്തരം റാഗിങ്ങുകള്‍ നടക്കാറുണ്ടെന്നതും ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം തന്നെയാണ്. മൗലാന ആസാദ് ഹയര്‍സെക്കന്ററി സ്‌കൂളിലും റാഗിങ് നടക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിയ്ക്കുന്നു. എന്നാല്‍ ആ വാര്‍ത്ത നിഷേധിയ്ക്കുകയാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍

പെണ്‍കുട്ടികളാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത്. ഇനി പാതിപ്പെടാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ അടുത്ത് എത്തിയാലോ അദ്ദേഹം പൂരപ്പാട്ട് നടത്തും എന്നതാണ് അവസ്ഥ. അതിനാല്‍ തന്നെ മിക്ക കുട്ടികളും ആത്മഹത്യയിലേക്ക് പോകുന്നതാണ് പതിവ്.

English summary
Ragging is turning out to be the biggest nightmare for Bhopal students, especially girls. Recently, suicide of B Pharma student Anita Sharma of RKDF college rocked the city, leading to arrest of four senior girl students and an associate professor of the college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X