പ്രതിപക്ഷ ആവശ്യങ്ങളോട് തുറന്ന സമീപനം; മുഖ്യമന്ത്രി

അതേ സമയം, സോളാര്‍ വിഷയത്തില്‍ തുടര്‍ സമരങ്ങളെ കുറിച്ച് തീരുമാനമെടുക്കാന്‍ ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരും. സോളാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച മുന്നണിയുടെ ഔദ്യോഗിക നിലപാടാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ഉപരോധ സമരം പെട്ടന്ന അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ക്ക് ഇടതുമുന്നണി രൂപം നല്‍കാനും സാധ്യതയുണ്ട്.
സോളാര്‍ കേസില്‍ നിയമപരമായി ഇടപെടലുകള്‍ നടത്താന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് സിപിഎം അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യവും മുന്നണി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. തിരുവനന്തപുരം എകെജി സെന്ററില്‍ വൈകിട്ട് അഞ്ച് മണിക്കാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.












Click it and Unblock the Notifications