Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരോധം;സെക്രട്ടറിയേറ്റ് അവധി ഒരു തന്ത്രം;കുഞ്ഞാപ്പ

Kunjalikutty
മലപ്പുറം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് ഉപരോധ സമരം നടത്തുമ്പോള്‍ സെക്രട്ടറിയേറ്റിന് അവധി നല്‍കിയത് സര്‍ക്കാറിന്റെ ബുദ്ധിപരാമായ നീക്കമായിരുന്നെന്ന് മന്ത്രി പികെ കുഞ്ഞാലികുട്ടി. ഈജിപ്ഷ്യന്‍ സൈന്യം കാണിച്ച വിഢിത്തമൊന്നും യുഡിഎഫ് കാണിച്ചില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം സെക്രട്ടറിയേറ്റിന് അവധി നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്നറിയാനുള്ള അനുഭവ സമ്പത്ത് ഞങ്ങള്‍ക്കുണ്ട്. യുഡിഎഫ് കൂടിച്ചേര്‍ന്ന് ആലോചിച്ചാണ് അവധി നല്‍കിയത്. സെക്രട്ടറിയേറ്റിന് അവധി നല്‍കിയതുകൊണ്ടാണ് എല്‍ഡിഎഫിന്റെ സമരം അവസാനിപ്പിച്ചത്, അല്ലാതെ ചര്‍ച്ച നടത്തിയിട്ടല്ല. എന്തായാലും അതിലൂടെ ജനങ്ങല്‍ രക്ഷപ്പെട്ടു. കുഞ്ഞാലികുട്ടി പറഞ്ഞു.

അതേ സമയം ഉപരോധം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്ഥനായിട്ടില്ലെന്ന് കുഞ്ഞാലികുട്ടി വ്യക്തമാക്കി. ഇടതുപക്ഷം നടത്തിയ സമരം ഒത്തു തീര്‍പ്പാക്കിയത് മന്ത്രി പികെ കുഞ്ഞാലികുട്ടിയാണെന്ന് ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എഴുതിയിരുന്നു. കുഞ്ഞാലികുട്ടിയുടെ നയതന്ത്രജ്ഞതയിലാണ് സമരം അവസാനിച്ചതെന്നും എതിരാളികളുടെ കരുത്ത് ആവാഹിക്കുന്ന ബാലിയെ പോലെയാണ് അദ്ദേഹമെന്നും ചന്ദ്രികയുടെ ലേഖനത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+