കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രത്നം മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ശ്രമിച്ചു?

  • By Meera Balan
Google Oneindia Malayalam News

Sreelanka
കൊളംബോ: ശ്രീലങ്കന്‍ വ്യാപാരി രാജ്യത്ത് നിന്നും കോടിക്കണക്കണക്കിന് രൂപ വില വരുന്ന രത്‌നങ്ങള്‍ കടത്താന്‍ ശ്രമിച്ചു. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഒന്‍പത് ഇനത്തിലുള്ള 32 രത്‌നങ്ങള്‍ ഇയാള്‍ സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇയാളെ ബണ്ഡാരനായകെ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 2013 ആഗസ്റ്റ് 16 ന് രാത്രി 11.30യ്ക്കാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. 56 വയസ്സുകാരനാണ് പിടിയിലായ പ്രതി. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഇതേ എയര്‍പ്പോര്‍ട്ടില്‍ വച്ച് ചൈനക്കാരിയായ യുവതിയേയും കോടിക്കണക്കിന് രൂപ വില വരുന്ന രത്‌നങ്ങളുമായി വെള്ളിയാഴ്ച പിടികൂടിയിരുന്നു. ഷാന്‍ഘായിലേക്ക് പോകാനായി എത്തിയ മുപ്പത്തഞ്ച് കാരിയായ യുവതിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. ബാഗിനുള്ളില്‍ രത്‌നങ്ങള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിയ്ക്കുകയായിരുന്നു.

രാജ്യത്തിന് പുറത്തേയ്ക്ക് രത്‌നങ്ങള്‍ കൊണ്ട് പോകരുതെന്ന കാര്യം അറിയില്ലായിരുന്നെന്ന് യുവതി അധികൃതരോട് പറഞ്ഞു. എന്നാല്‍ നാല് തവണയിലധികം യുവതി ചൈനയില്‍ നിന്നും ശ്രീലങ്കയില്‍ എത്തിയിട്ടുള്ളതിനാല്‍ ഇവര്‍ക്ക് നിയമവശങ്ങളെപ്പറ്റി വളരെ വ്യക്തമായി അറിയാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.സംഭവത്തെപ്പറ്റി വിശദമായി അന്വേഷിയ്ക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
A Sri Lankan businessman was caught trying to smuggle out of the country 32 gemstones worth SLRs8 million concealed in his rectum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X