ബിഹാര്‍ ട്രെയിന്‍അപകടം റെയില്‍വേയ്ക്ക് നഷ്ടം90കോടി
പട്‌ന: ബിഹാറില്‍ ജനങ്ങളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം 90 കോടി രൂപ. ട്രെയിന്‍ ജനങ്ങളുടെ മേല്‍ പാഞ്ഞ് കയറിയതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ടു. ഒരു എസി കോച്ചടക്കം 15 കോച്ചുകളാണ് നശിപ്പിയ്ക്കപ്പെട്ടത്. സഹര്‍ഷയില്‍ നിന്ന് പട്നയിലേക്ക് പോവുകയായിരുന്ന രാജ്യറാണി എക്സപ്രസാണ് അപകടം ഉണ്ടാക്കിയത്. ആഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. 28 പേര്‍ അപകടത്തില്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
ട്രെയിനിന്റെ ലോക്കോപൈലറ്റിനെ ജനങ്ങള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. റോഡുകളുടെ ശോചനീയാവസ്ഥമൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഡോക്ടര്‍മാരുള്‍പ്പെട്ട സംഘത്തിന് അപകടം നടന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാന്‍ അധികംസമയം വേണ്ടി വന്നു. ജനങ്ങളുടെ പെട്ടന്നുള്ള ആക്രമണത്തില്‍ റെയില്‍വേയും പതറി. സംഭവസ്ഥലത്തേയ്ക്ക എത്താന്‍ നേരിട്ടുള്ള റോഡുകള്‍ ഇല്ലായിരുന്നു. ഉച്ചയ്ക്ക് 2.45 ഓട് കൂടി മാത്രമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായത്.
ആളുകള്‍ക്കിടയിലേയ്ക്ക് ലോക്കൊപൈലറ്റ് ട്രെയിന്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. സംഭവത്തെത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ നിര്‍ത്തലാക്കി. സഹര്‍ഷ-അമൃത്സര്‍ ജന്‍സേവ എക്‌സ്പ്രസ്, സഹര്‍ഷ- ബറൂണി എക്‌സ്പ്രസ്, പട്‌ന-സഹര്‍ഷ രാജ്യറാണി എക്‌സപ്രസ് , പട്‌ന-സഹര്‍ഷ കോസി എക്‌സ്പ്രസ് എന്നിവയാണ് നിര്‍ത്തലാക്കിയത്.












Click it and Unblock the Notifications