കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്എല്‍വിഡി5 വിക്ഷേപണം മാറ്റി, പരാജയ ഭീതി?

  • By Meera Balan
Google Oneindia Malayalam News

GSLV
ദില്ലി: ജിഎസ് എല്‍വി ഡി 5ന്റെ വിക്ഷേപണം നിര്‍ത്തിവയ്ച്ചു. വിക്ഷേപണത്തിന് മണിയ്ക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്ന് വിക്ഷേപണ ദൗത്യം ഉപേക്ഷിച്ചത്. ജിഎസ്എല്‍വി രണ്ടാം ഘട്ടത്തിലെ യുഎച്ച് 25 ഇന്ധന സംവിധാനത്തിനലായിരുന്നു ചോര്‍ച്ച. ഏറെ പ്രതീക്ഷയോടെ വിക്ഷേപിയ്ക്കാന്‍ ഒരുങ്ങിയ സാറ്റലൈറ്റ് ഒടുവില്‍ പരാജയ ഭീതി മൂലം നിര്‍ത്തി വച്ചു. ആഗസ്റ്റ് 19 ന് വൈകിട്ട് 4.50 ന് ആയിരുന്നു ജിഎസ്എല്‍വി വിക്ഷേപിയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്ന് 3.36 ന് കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചു.

മൂന്നാമത്തേതും ഏറ്റവും നിര്‍ണായകവുമായ ക്രയോജനിക് എഞ്ചിന്‍ ഘട്ടത്തിലല്ല തകരാര്‍ എന്ന് ഡോ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഓക്‌സിഡൈസറായി പ്രവര്‍ത്തിയ്ക്കുന്ന ദ്രവീകൃത ഓക്‌സിജന്‍ ക്രയോജനിക് എഞ്ചിനില്‍ നിറച്ചശേഷം ദ്രവീകൃത ഹൈഡ്രജന്‍ നിറയ്ക്കുന്നതിനിടെയാണ് ഇന്ധനച്ചോര്‍ച്ച ശ്രദ്ധയില്‍പെട്ടതും വിക്ഷേപണം നിര്‍ത്തിവച്ചതും

തദ്ദേശീയമായ ക്രയോജനിക് എഞ്ചിനുകള്‍ ഉപയോഗിച്ചുള്ള വിക്ഷേപണമാണ് ജിഎസ്എല്‍വി ഡി5 ന്റേത്. വാര്‍ത്താ വിനിമയ ഉപഗ്രഹമായി ജി സാറ്റ് 14 നെ ഭ്രമണ പഥത്തിലെത്തിയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിന് മുന്‍പും തദ്ദേശീയ ക്രയോജനിക് എഞ്ചിനുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യയുടെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. 2010 ഏപ്രിലില്‍ ആയിരുന്ന തദ്ദേശീയ ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം. പിന്നീട് ഇതേ വര്‍ഷം തന്നെ ഡിസംബര്‍ മാസത്തില്‍ റഷ്യന്‍ നിര്‍മ്മിത ക്രയോജനിക് എഞ്ചിനുകള്‍ ഉപയോഗിച്ചുള്ള വിക്ഷേപണം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.

തുടര്‍ന്ന് താത്ക്കാലികമായി ജിഎസ്എല്‍വി വിക്ഷേപണങ്ങള്‍ ഐഎസ്ആര്‍ഒ നിര്‍ത്തിവയ്ച്ചിരിയ്ക്കുകയായിരുന്നു. ജിഎസ്എല്‍വിഡി5ന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ യുടെ മങ്ങിയ പ്രതിച്ഛായ തിരിച്ച് പിടിയ്ക്കുന്നതിന് കൂടിയായിരുന്നു ജിഎസ്എല്‍വി ഡി5ന്റെ വിക്ഷേപണത്തിലൂടെ ലക്ഷ്യമിട്ടത്. 200 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇനിയെരു പരാജയം കൂടി സഹിയ്ക്കാന്‍ ഇന്ത്യയ്ക്കാവില്ലെന്നത് കൊണ്ടാണ് ദൗത്യം ഉപേക്ഷിച്ചത്.

English summary
The mission was aborted after a fuel leak was observed in the second stage of the vehicle which use hypergolic fuels as propellant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X