തീവ്രവാദം; മുസ്ലിം യുവാക്കള്‍ക്ക് നിയമ സഹായം?

തീവ്രവാദ കേസുകളില്‍ പിടിയ്ക്കപ്പെടുന്ന നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ച് വരുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി റഹ്മാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഒരു സാഹചര്യത്തില്‍ മുസ്ലിംങ്ങള്‍ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിയ്ക്കണമെന്നൊരു നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. റഹ്മാന്‍ഖാന്റെ ആവശ്യത്തിന് സര്‍വ്വ പിന്തുണയും നല്‍കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും വെളിപ്പെടുത്തിയിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സികളുടെ കേസുകള്‍ പരിഗണിയ്ക്കുന്നതിന് വേണ്ടി രാജ്യത്ത് 39 പ്രത്യേക കോടതികള്‍ സ്ഥാപിയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്ന സാഹചര്യത്തിലാണ് മുസ്ലിങ്ങള്‍ക്കായി പ്രത്യേക നിയമസഹായം എന്ന ആവശ്യം ഉയര്‍ന്ന വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications