ആഗസ്റ്റ് 20ന് ജനിയ്ക്കുന്ന കുട്ടികള്‍ക്ക് സമ്മാനം?

ട്രിച്ചി: രാജീവ് ഗാന്ധിയുടെ 69 -ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ 2013 ആഗസ്റ്റ് 20 ചൊവ്വാഴ്ച ജനിയ്ക്കുന്ന കുട്ടികള്‍ക്ക് 2,500 രൂപയുടെ സ്ഥിര നിക്ഷേപം നല്‍കും. അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ എല്‍ ആടയ് കലരാജിന്റെ മകന്‍ ജോസഫ് ലൂയിസ് ആണ് പണം പാരിതോഷികമായി നല്‍കുന്നത്.
തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡി അംഗവും ആടയ് കലരാജിന്റെ മൂന്ന് മക്കളില്‍ ഒരാളുമാണ് ജോസഫ് ലൂയിസ്. തമിഴ്‌നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടുമാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഈ പാരിതോഷികങ്ങള്‍ വിതരണം ചെയ്യുന്നത്. 2012 സെപ്റ്റംബറിലാണ് ആടയ് കലരാജ് മരിച്ചത്.
ഭാരതീയാര്‍ ശാലയിലെ ജെന്നി പഌസയിലുള്ള തന്റെ ഓഫീസില്‍ എത്തി ആഗസ്റ്റ് 20 ന് ജനിച്ച കുട്ടികളുടെ പേര് വിവരം രേഖപ്പെടുത്തിവയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം ശ്രദ്ധയാകര്‍ഷിപ്പിയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജോസഫ് ലൂയിസ്. രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് ഇദ്ദേഹം നല്‍കുന്ന പാരിതോഷികമായ സ്ഥിര നിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് സെപ്റ്റംബര്‍ 16 നാണ്. സെപ്റ്റംബര്‍ 16 ആകട്ടെ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ പിറന്നാള്‍ ദിനമാണ്. വിവിധ പരിപാടികളോട് കൂടി രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications