കണ്ണൂര്‍; വീടിന് തീ പിടിച്ച് 4പേര്‍ വെന്തുമരിച്ചു

പുലര്‍ച്ചെ വലിയൊരു പൊട്ടിത്തെറിയോടെയാണ് തീപ്പിടിത്തമുണ്ടായത്. മരപ്പണിക്കാരനാണ് സജി. വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയ്ക്ക് തീപ്പിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. ആത്മഹത്യ ചെയ്തതാണെന്നും നിഗമനമുണ്ട്.
കഴിഞ്ഞ മഴയ്ക്ക് സജിയുടെ വീട് തകര്‍ന്നു പോയിരുന്നു അതിന് ശേഷം ചെറിയൊരു കൂരകെട്ടി താമസിച്ചു വരികയായിരുന്നു. കൂടാതെ കുടുംബത്തിന് സാമ്പത്തികമായി ചില പ്രശ്‌നങ്ങളും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
അപകടത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.












Click it and Unblock the Notifications