കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗല്യ നിധിക്കെതിരെ കല്യാണ മണ്ഡപങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മംഗല്യ നിധി പദ്ധതിക്കെതിരെ കല്യാണ മണ്ഡപങ്ങളുടെ ഉടമസഥര്‍ രംഗത്ത്. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധന സഹായം നല്‍കുന്നതിനാണ് മംഗല്യ നിധി രൂപീകരിക്കുന്നത്.

വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കല്യാണ മണ്ഡപങ്ങളില്‍ നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ക്ക് 3000 രൂപ മുതല്‍ 10000 രൂപവരെ നികുതി ഈടാക്കി മംഗല്യ നിധി സ്വരൂപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് ചെറുകിട കല്യാണ മണ്ഡപങ്ങളുടെ ഉടമകള്‍ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎം മാണിയുടെ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു മംഗല്യ നിധി. രണ്ടാഴ്ച മുമ്പാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നത്.

500 ല്‍ അധികം ഇരിപ്പിടങ്ങളുള്ള ഓഡിറ്റോറിയങ്ങളില്‍ വച്ച് നടത്തുന്ന വിവാഹങ്ങള്‍ക്ക്, വിവാഹച്ചെലവിന്റെ മൂന്ന് ശതമാനം ടാക്‌സ് അടക്കണം എന്നായിരുന്നു ബജറ്റ് അവതരണ വേളയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം ഓര്‍ഡറായപ്പോള്‍ സീറ്റിങ് കപ്പാസിറ്റി നോക്കാതെ എല്ലാ കല്യാണ മണ്ഡപങ്ങള്‍ക്കും ടാക്‌സ് എന്ന രീതിയില്‍ ആയി. 2013 ജൂലായ് 23 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വന്നത്.

ജൂലായ് 23 നും അതന് ശേഷവും ഓഡിറ്റോറിയങ്ങളിലോ ഹോട്ടലുകളിലോ നടക്കുന്ന വിവാഹങ്ങള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തുമെന്ന കാണിച്ച് വ്യാപര നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും നഗരസഭകളിലെ എസി ഓഡിറ്റോറിയങ്ങള്‍ക്കും 10000 രൂപയാണ് നികുതി. ഗ്രാമപ്പഞ്ചായത്തുകളിലെ എസി ഓഡിറ്റോറിയങ്ങള്‍ക്ക് ഇത് 7500 രൂപയാണ്. നഗരസഭകളിലെ നോണ്‍ എസി ഓഡിറ്റോറിയങ്ങള്‍ക്ക് 5000 രൂപയും ഗ്രാമപ്പഞ്ചായത്തുകളിലെ നോണ്‍ എസി ഓഡിറ്റോറിയങ്ങള്‍ക്ക് 3000 രൂപയുമാണ് നികുതി അടക്കേണ്ടത്.

ഓഡിറ്റോറിയങ്ങള്‍ക്ക് അധിക നികുതി ബാധ്യത വരുമ്പോള്‍ അത് കല്യാണം നടത്തുന്ന വീട്ടുകാരില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഒരു വിഭാഗം ജനങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

English summary
A fortnight after the Kerala government issuing an order introducing Mangalya Nidhi, a project aimed at helping widows marry off their daughters, it is fraught with criticism from proprietors of small auditoriums and economically poor parents as it imposes a luxury tax ranging from Rs 3,000 to Rs 10,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X