ശാലുവിന് ജാമ്യം നല്‍കരുത്, ജോപ്പന് ആവാം

സോളാര്‍ കേസില്‍ പണത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. അതിലും അന്വേഷണം നടത്തേണ്ടതുണ്ട്. അതേ സമയം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കര്‍ കോടതിയെ അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാന്‍ സര്‍ക്കാറിന് അധികാരമുണ്ടോ എന്നും അന്വേഷണത്തിന്റെ അന്തിമ വാക്ക് ആരുടേതാണെന്നും ജാമ്യാപേക്ഷയിലെ വാദത്തിനിടെ കോടതി ചോദിച്ചു. ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചു.
അതേ സമയം, കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിന് വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെകിട്ട് അഞ്ച് മണിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കഴിഞ്ഞ്, സെപ്തംബര്‍ രണ്ട് വരെ റിമാന്റ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു


Click it and Unblock the Notifications