കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരലോകം കണ്ട് തിരിച്ചെത്തിയ പെണ്ണ്

  • By Soorya Chandran
Google Oneindia Malayalam News

സിഡ്‌നി: മരിച്ച് പരലോകത്തെത്തി തിരിച്ചെത്തിയ കഥകള്‍ പുരാണങ്ങളിലും അല്ലാതെയും ഒക്കെ ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ജീവനുള്ള ഒരു ഉദാഹരണം കൂടി മുന്നിലെത്തിയിരിക്കുന്നു.

ഓസ്‌ട്രേലിയക്കാരിയായ വനേസ ടനാസിയോ എന്ന 41 കാരിയാണ് മരിച്ച് ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നത്.

ഒരാഴ്ച മുമ്പാണ് കടുത്ത നെഞ്ച് വേദനയോടെ വനേസയെ മെല്‍ബണിലെ മൊനാഷ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. സംഭവം ഹൃദയാഘാതമായിരുന്നു. പ്രധാന രക്തധമനികളില്‍ ഒന്ന് പൂര്‍ണമായും അടഞ്ഞ്‌പോയിരുന്നു. അധികം വൈകും മുമ്പ് ഹൃദയം നിലച്ചു. ക്ലിനിക്കല്‍ മരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

എന്നാല്‍ വനേസയെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. സാധാരണ പെട്ടെന്നുണ്ടാകുന്ന ഹൃദയ സ്തംഭനങ്ങളില്‍ നിന്ന് രോഗികളെ രക്ഷിക്കാന്‍ നെഞ്ചില്‍ , കൃത്യമായ ഇടവേളയില്‍ ശക്തമായി ഇടിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ആണ് പതിവ്. ഇതിനായി പ്രത്യേകം തയ്യാറാക്കപ്പെട്ട ഉപകരണമാണ് ലൂക്കാസ് 2 . വനേസയുടെ കാര്യത്തിലും ലൂക്കാസ് 2 ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ദൈവകൃപയെന്നോ അദ്ഭുതമെന്നോ പറയട്ടെ വനേസയുടെ രക്തധമനിയിലെ തടസ്സം മാറ്റാന്‍ കാര്‍ഡിയോളജിസ്റ്റിനായി. ഉടനടി ഹൃദയം സാധാരണ ഗതിയില്‍ മിടിക്കാനും തുടങ്ങി.

ലൂക്കാസ് ടു ഉപയോഗിച്ച് വനേസയുടെ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ മരുന്നുകുത്തിവച്ചു. എങ്കിലും അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നില്ലെന്ന് ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ.അഹ്മര്‍ പറഞ്ഞു.

രണ്ട് ദിവസം കൊണ്ട് വനേസ ആരോഗ്യം വീണ്ടെടുത്തു. മുക്കാല്‍ മണിക്കൂറോളം താന്‍ മരിച്ചിരിക്കുകയായിരുന്നു എന്ന കാര്യം വിശ്വസിക്കാനാകുന്നില്ലെന്നാണ് വിവരങ്ങള്‍ അറിഞ്ഞ വനേസ പിന്നീട് പറഞ്ഞത്. പക്ഷേ പരലോകം കണ്ടതിന്റെ ഓര്‍മയൊന്നും ഇവര്‍ക്ക് ഇല്ല കെട്ടോ. നെഞ്ച് വേദന വന്നതും ആശുപത്രിയില്‍ എത്തിയതും മാത്രമേ മനസ്സില്‍ ഉള്ളൂ. പിന്നെ മരിച്ചതും തിരിച്ചുവന്നതും ഒന്നും അറിയില്ല. രണ്ട് ദിവസം കഴിഞ്ഞാണ് വനേസക്ക് ബോധം വന്നത്.

English summary
An Australian woman has lived to tell the tale after being brought back to life from being clinically dead for 42 minutes, doctors said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X