കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേനസീര്‍ വധത്തില്‍ മുഷറഫ് കുറ്റക്കാരന്‍?

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയും പട്ടാള മേധാവിയും ആയിരുന്ന പര്‍വേസ് മുഷറഫ് കുറ്റക്കാരനെന്ന് ആരോപണം. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ ആണ് പ്രോസിക്യൂഷന്‍ ഇത്തരത്തില്‍ വാദിച്ചത്.

2007 ഡിസംബറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്. ആ സമയം പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നു പര്‍വേസ് മുഷറഫ്. ബേനസീറിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല എന്ന് അക്കാലത്തേ ആരോപണം ഉയര്‍ന്നിരുന്നു.

Pervez Musharraf

മുന്ന് കുറ്റങ്ങളാണ് മുഷറഫിന് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. കൊലപാതകക്കുറ്റം, ഗൂഢാലോചന, കൊലപാതകത്തിന് കൂട്ടു നില്‍ക്കല്‍ എന്നിവയാണ് അത്. എന്നാല്‍ മുഷറഫ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.

ബേനസീര്‍ ഭൂട്ടോയുടെ മരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഷറഫ് അടുത്തിടെയാണ് പാകിസ്താനില്‍ തിരിച്ചെത്തിയത്.എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ മുഷറഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ അദ്ദേഹം വീട്ടു തടങ്കലില്‍ ആണ് ഉള്ളത്.

1999 മുതല്‍ 2008 വരെ പാകിസ്താന്റെ ഭരണം മുഷറഫിന്റെ കൈകളില്‍ ആയിരുന്നു. നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അന്ന് സൈനിക മേധാവി ആയിരുന്ന പര്‍വേസ് മുഷറഫ് അധികാരം പിടിച്ചെടുത്തത്. കുറച്ച് കാലം സൈനിക മേധാവിയായിത്തന്നെ ഭരണം തുടര്‍ന്നെങ്കിലും പിന്നീട് ജനാധിപത്യപരമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പാകിസ്താന്റെ പ്രധാനമന്ത്രിയായി.

ബലൂചിസ്താനിലെ ഗോത്രവര്‍ഗ്ഗ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും മുഷറഫ് പ്രതിയാണ്. ജുഡീഷ്യല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന് മറ്റൊരു കേസും മുഷറഫിനെതിരെയുണ്ട്.

English summary
Pakistan's ex-military ruler Pervez Musharraf was indicted on three counts on Tuesday over the 2007 murder of opposition leader Benazir Bhutto in a gun and suicide attack, a prosecutor said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X