കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധത്തിന്റെ പേരില്‍ ഇന്‍ഡോറില്‍ കലാപം

  • By Soorya Chandran
Google Oneindia Malayalam News

ഇന്‍ഡോര്‍: ഗോവധത്തിന്റെ പേരില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഇന്‍ഡോറില്‍ ഏറ്റുമുട്ടി. പോലീസ് വെടിവെപ്പും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഇന്‍ഡോറിലെ ചന്ദന്‍ നഗര്‍ പ്രദേശത്താണ് സംഘര്‍ഷം ഉണ്ടായത്. പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി.

2013 ആഗസ്റ്റ് 20 നാണ് സംഭവം. അമ്പലത്തിനടുത്ത് ചത്ത പശുവിനെ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ഒരു വിഭംഗം രംഗത്ത് വന്നു. പ്രതിഷേധം തുടര്‍ന്നതോടെ എതിര്‍വിഭാഗവും രംഗത്തെത്തി. പിന്നെ കല്ലേറും അക്രമവും തുടങ്ങി.

Indore Riot

സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് അറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ വന്‍ പോലീസ് സംഘത്തെ രംഗത്തിറക്കി. എന്നിട്ടും കല്ലേറിനും അക്രമത്തിനും കുറവുണ്ടായില്ല. പിന്നെ വെടിവെപ്പും ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയാണ് അക്രമികളെ ഒരു വിധത്തില്‍ഡ ഒതുക്കിത്.

രണ്ട് ഉന്നത പോലീസ് ഉഗ്യോഗസ്ഥര്‍ക്കുള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 300 ല്‍പരം കണ്ണീര്‍ വാതക ഷെല്ലുകളാണ് പോലീസ് പൊട്ടിച്ചത്. അക്രമാസക്തരായ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ചിലയിടത്ത് അക്രമികള്‍ പോലീസിന് നേരെ വെടിവച്ചതായും പറയപ്പെടുന്നു. ഒരു പോലീസുകാരന് വെടിയേറ്റതായാണ് പോലീസ് പറയുന്നത്.

സ്ഥിരം വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകുന്ന സ്ഥലമാണ് ചന്ദന്‍ നഗര്‍. കഴിഞ്ഞ ആഴ്ച ക്രിക്കറ്റ് മത്സരത്തിന്റെ പേരില്‍പോലും ഇവിടെ ഇരു മത വിഭാഗക്കാര്‍ തമ്മില്ഡ സംഘര്‍ഷം ഉണ്ടായിരുന്നു.

English summary
Nearly 35 people including senior police officials sustained injury during communal tension in ChandanNagar area of Indore on Tuesday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X