• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാര്യയെ ബ്ലാക്ക്‌മെയില്‍ചെയ്ത ഭര്‍ത്താവ് പിടിയില്‍

  • By Soorya Chandran

ചാണ്ഡിഗഢ്: സ്ത്രീധനത്തുക തീര്‍ത്തു തന്നില്ലെങ്കില്‍ ഭാര്യയുടെ നന്ഗന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഗഗന്‍ദീപ് എന്ന 43 വയസ്സുകാരനായ ഭര്‍ത്താവാണ് അറസ്റ്റിലായത്. നാല്‍പത് കാരിയായ ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ എടുത്തതിനും അത് ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും ആണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഡിഎല്‍ഫ് ഫേസ് വണ്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പത്ത് വര്‍ഷം മുമ്പാണ് ഗഗന്‍ദീപിന്റെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. വിവാഹം കഴിഞ്ഞിട്ട് ഇത്ര കാലമായിട്ടും തനിക്ക് കിട്ടാനുള്ള സ്ത്രീധനത്തുക മുഴുന്‍ കിട്ടിയിട്ടില്ല എന്നതാണ് ഇയാളുടെ പ്രശ്‌നം. മാനം നഷ്ടപ്പെടുത്തുമെന്ന ഭീഷണിയില്‍ പേടിച്ച് ഭാര്യ വീട്ടില്‍ നിന്ന് പണം വാങ്ങിത്തരും എന്ന പ്രതീക്ഷയിലായിരുന്നു ഇയാള്‍.

ഇപ്പോഉം സ്ത്രീധന പീഡനങ്ങള്‍ ഒരുപാട് നടക്കുന്ന ഇന്ത്യയില്‍ ഗംഗന്‍ദീപിന്റെ ഭാര്യയെപ്പോലുള്ളവര്‍ ശരിക്കും പ്രചോദനം ആകേണ്ടതാണ്. സ്ത്രീധനം നിയമവിരുദ്ധമാണെന്ന് അറിയാമെങ്കിലും അതിന്റെ പേരില്‍ പീഡനങ്ങളേറ്റുവാങ്ങി നിശബ്ദമായി കഴിയാനാണ് പല സ്ത്രീകളുടേയും വിധി.

ബിസിനസുകാരനാണ് ഗഗന്‍ദീപ്. ഇയാളെ ഗുഡ്ഗാവിലെ കോടതിയില്‍ ഹാജരാക്കി. ചോദ്യംചെയ്യുന്നതിനായി ഗഗന്‍ദീപിനെ ഒു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

English summary
A businessman was held here for blackmailing his wife and demanding dowry from her family after threatening to release her nude photographs on the internet, police said Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more