യുവാവിന്റെ മലദ്വാരത്തില്‍ കംപ്രസ്സര്‍ കയറ്റി
കാണ്‍പൂര്‍:വാക്ക് തര്‍ക്കം മൂത്ത് യുവാവിന്റെ മലദ്വാരത്തിലൂടെ കംപ്രസ്സര്‍ കയറ്റി കാറ്റടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കാണ്‍പൂരിലെ ഒരു പ്രിന്റിങ് പ്രസ്സിലാണ് സംഭവം നടന്നത്. മുഫ്‌ലിസ്പുര്‍ ഗ്രാമത്തിലെ സഞ്ജയ് എന്ന കൗമാരക്കാരനാണ് പീഡനത്തിന് ഇരയായത്. പ്രിന്റിങ് പ്രസിലെ ജീവനക്കാരനായിരുന്നു ഇയാള്‍. മുതിര്‍ന്ന ജീവനക്കാരുമായുണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് ഇത്തരത്തില്‍ അവസാനിച്ചത്.

സഞ്ജയിനെ നിലത്ത് പിടിച്ച് കിടത്തി മലദ്വാരത്തിലൂടെ കംപ്രസ്സര്‍ ഉപയോഗിച്ച് ശക്തമായി കാറ്റ് കടത്തി വിടുകയായിരുന്നുവെന്ന് സഞ്ജയുടെ പിതാവ് ആരോപിച്ചു. അക്രമികള്‍ തന്നെയാണ് സഞ്ജയെ ആദ്യം തൊട്ടുത്തുളള ആശുപത്രിയില്‍ എത്തിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പറഞ്ഞാണ് ഇവര്‍ സഞ്ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സ്ഥിതി ഗുരുതരമാണെന്നും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്നും ആവശ്യപ്പെട്ടപ്പോള്‍ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു.
പിന്നീട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സഞ്ജയുടെ കുടലിന് വലിയ തോതില്‍ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുടലിന് പുറമെ മറ്റ് ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്.












Click it and Unblock the Notifications