Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ ലങ്കവഴി ദക്ഷിണേന്ത്യയെ ആക്രമിയ്ക്കും?

ദില്ലി: പാകിസ്താന്‍ തീവ്രവാദികള്‍ ശ്രീലങ്ക വഴി ഇന്ത്യയെ അക്രമിയ്ക്കാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍റ്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയെ പ്രധാനമായും കേരളത്തെയും തമിഴ്‌നാട്ടിനെയും ആക്രമിയ്ക്കാനാണ് പദ്ധതിയിടുന്നത്. എട്ട് ഭീകരര്‍ക്കാണ് ഇത്തരത്തില്‍ പാകിസ്താനില്‍ പരിശീലനം നല്‍കുന്നത്. മഹാരാഷ്ട്ര പൊലീസിന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയുടെ തെക്കന്‍ മേഖലകളില്‍ കൂടി ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പാകിസ്താന്‍ ശ്രീലങ്കയെ കൂട്ടുപിടിച്ചിരിയ്ക്കുന്നത്.

Sreelanka

ഡിഎംകെയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ പ്രമേയത്തെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ അനുകൂലിച്ചിരുന്നു. ഇത് ശ്രീലങ്കയെ പ്രകോപിപ്പിച്ചെന്ന് കരുതുന്നു. മാത്രമല്ല ഇന്ത്യ ശ്രീലങ്ക ബന്ധം വഷളാകാന്‍ തുടങ്ങിയതോടെ പാകിസ്താനും ചൈനയും ശ്രീലങ്കയുമായി കൂടുതല്‍ അടുക്കുകയാണ് ഉണ്ടായത്. എട്ട് ഭീകരരാണ് തീവ്രവാദ പരിശീലനം നേടുന്നത്. ഇവരില്‍ നാല് പേര്‍ പഞ്ചാബികളും, കാശ്മീരികളും ആണെന്നാണ് സംശയം. തമിഴ്‌നാട്ടിലെ മയിലാടുത്തുറൈയോ, മധുരയോ ആയിരിയ്ക്കാം ഇവരുവടെ ലക്ഷ്യമെന്നാണ് സൂചന. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാകാനുളള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

2013 ഫെബ്രുവരിയില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ തിരുവനന്തപുരം, മുംബൈ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി അറിയാന്‍ സാധിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്നത് പോലെ ഭീകരാക്രമണങ്ങള്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഏറ്റവും തെക്കേ അറ്റത്തുള്ള കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടാകുന്നത് കുറവാണ്. എന്നാല്‍ ഇപ്പോള്‍ പാകിസ്താന്‍ ശ്രീലങ്കയുടെ സഹായത്തോടെ ഇന്ത്യയെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുന്നു എന്ന വിവരം ഞെട്ടിപ്പിയ്ക്കുന്നതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്ന ഭീകരര്‍ ലങ്കയിലെത്തുകയും അവിടെ നിന്ന് ലങ്കയുടെ പൂര്‍ണ പിന്തുണയോടെ സമുദ്രമാര്‍ഗം തമിഴ് നാട്ടില്‍ എത്താനും ആക്രമണങ്ങള്‍ നടത്താനുമാണ് പദ്ധതിയിടുന്നതെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+