കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊള്ളക്കാര്‍ മോഷ്ടിച്ചത് ഒരു വണ്ടി ഉള്ളി!

Google Oneindia Malayalam News

onion
ജയ്പൂര്‍: പണവും സ്വര്‍ണവും ഒക്കെ കൊണ്ടുപോകുന്ന വണ്ടികള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്ന രംഗങ്ങള്‍ സിനിമയില്‍ കണ്ടിട്ടില്ലേ. ഇതുപോലെ ഉള്ളിയുമായി പോകുന്ന ട്രക്ക് കൊള്ളക്കാര്‍ തട്ടിയെടുക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. ചിരിക്കാന്‍ വരട്ടെ, സംഭവം നടന്നതാണ്. രാജസ്ഥാനിലെ ജയ്പൂരിലാണ് വ്യത്യസ്തമായ ഈ മോഷണം നടന്നത്.

രാജ്യത്ത് ഉള്ളിയുടെ വില വാണം പോലെ കുതിച്ചുയര്‍ന്നതാണ് കൊള്ളക്കാരെ ഉള്ളിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 75 രൂപ വരെയാണ് രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളില്‍ ഒരു കിലോഗ്രാം ഉള്ളിയുടെ വില. ജയ്പൂരില്‍ ഇത് 65 മുതല്‍ 75 വരെയാണ്.

40 ടണ്‍ ഉള്ളിയുമായി മീററ്റിലേക്ക് പോകുകയായിരുന്ന ട്രക്കാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. ദില്ലി - ജയ്പൂര്‍ ഹൈവേയിലെ ഷാപുരയില്‍ രാവിലെ 10 മണിയോടെയായിരുന്നു സംഭവം എന്ന് ട്രക്ക് ഡ്രൈവര്‍ മിന്റുവും ക്ലീനര്‍ റിങ്കുവും പറഞ്ഞു. ഇവരുടെ ട്രക്കിന് കുറുകെ വാഹനം നിര്‍ത്തിയ ശേഷമായിരുന്നു സിനിമാ സ്റ്റൈലിലെ തട്ടിപ്പ്. ഡ്രൈവറോടും ക്ലീനറോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ശേഷം കൊള്ളക്കാര്‍ ഉള്ളി ട്രക്കുമായി കടന്നുകളയുകയായിരുന്നു.

ഡ്രൈവറും ക്ലീനറും ഉടന്‍ തന്നെ ചൗക്കി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. തിരച്ചിലിനൊടുവില്‍ ട്രക്ക് കണ്ടെത്താന്‍ സാധിച്ചതായി ഷാപുര പോലീസ് ഇന്‍സ്‌പെക്ടര്‍ രത്തന്‍ ലാല്‍ പറഞ്ഞു. കോട്പുട്‌ലിക്ക് സമീപത്ത് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് ഉള്ളി ട്രക്ക് പോലീസ് കണ്ടെത്തിയത്.

English summary
Three armed men stopped a truck carrying onion and decamped with the vehicle at Shahpura village on Jaipur-Delhi highway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X