ദില്ലി : ആള്‍ദൈവം ആശ്രം ബാപ്പുവിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് എടുത്തു. ജോധ്‌പൂരിലെ ബാപ്പുവിന്റെ ആശ്രമം ഹോസ്‌റ്റലില്‍ താമസിക്കുന്ന 16 കാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഡെല്‍ഹി കമല മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഡെല്‍ഹി പോലീസ് കേസ് ജോധ്‌പൂര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തി. എന്നാല്‍ ആശ്രം ബാപ്പു ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.
മുന്‍പ് ഡെല്‍ഹി കൂട്ട ബലാല്‍സംഗ കേസിലെ പെണ്‍കുട്ടിക്കെതിരെ ബാപ്പു നടത്തിയ പരമാര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. പെണ്‍കുട്ടി പ്രതികളോട് അപേക്ഷിക്കേണ്ടിയിരുന്നുവെന്നും മാനഭംഗത്തില്‍ പെണ്‍കുട്ടികള്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടെന്നുമായിരുന്നു ബാപ്പുവിന്റെ പ്രസ്‌താവന.