കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷ്മ പ്രധാനമന്ത്രിയായി, വെറും അഞ്ച് മിനിട്ട്?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നേതാവ് സുഷ്മാ സ്വരാജ് പ്രധാനമന്ത്രിയായി. വിശ്വാസം വരുന്നില്ല അല്ലേ, ബിജെപി നേതാവ് സുഷ്മ സ്വരാജ് പ്രധാനമന്ത്രിയായത് വെറും അഞ്ച് മിനുട്ട് മാത്രം. ആഗസ്റ്റ് 20 ചൊവ്വാഴ്ചായാണ് ലോക്‌സഭയില്‍ ചില രസകരമായ സംഭവങ്ങള്‍ ഉണ്ടായത്. രാവിലെ 11.15 സഭ നിര്‍ത്തി വച്ച സമയമാണ് ഒഴിഞ്ഞ് കിടന്ന പ്രധാന മന്ത്രിയുടെ കസേരയില്‍ പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജ് ഇരുന്നത്.

Sushma, Swaraj

ബോധപൂര്‍വ്വം പ്രധാനമന്ത്രിയുടെ സീറ്റ് അപഹരിച്ചതൊന്നുമല്ല നേതാവ് എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ലോക് സഭയില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിയ്ക്കുന്നതിന് വേണ്ടിയാണ് സുഷ്മ ഒഴിഞ്ഞ് കിടന്ന പ്രധാന മന്ത്രിയുടെ കസേരയിലിരുന്നത്. പ്രധാന മന്ത്രിയുടെ കസേരയ്ക്ക് തൊട്ടടുത്തായിട്ടാണ് ആഭ്യന്തര മന്ത്രിയുടെ സീറ്റ്.

ഏകദേശം അഞ്ച് മിനുട്ടോളം സുഷ്മ സ്വരാജ് സുശീല്‍ കുമാര്‍ ഷിന്‍ഡെയോട് സംസാരിച്ചു. ഈ സമയം സോണിയാഗാന്ധിയും സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് അടുത്ത് ഇരിയ്ക്കുന്നുണ്ടായിരുന്നു. മറ്റ് പല നേതാക്കളും ഷിന്‍ഡെയുടെ സുഖ വിവരങ്ങള്‍ അന്വേഷിയ്ക്കാന്‍ എത്തിയെങ്കിലും ആരും പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിയ്ക്കാന്‍ ധൈര്യം കാട്ടിയില്ല. അഞ്ച് നിമിഷം സുഷ്മ കസേരയില്‍ ഇരുന്നത് ഇനിയുളള അഞ്ച് വര്‍ഷം തങ്ങള്‍ തന്നെ ആ കസേരയില്‍ ഇരിയ്ക്കും എന്ന് കോണ്‍ഗ്രസുകാരെ അറിയിച്ചതാണോ എന്നാണ് സംശയം.

English summary
BJP leader Sushma Swaraj caused some amusement on Tuesday when she sat in the Prime Minister’s seat in the Lok Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X