കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജോലിക്ക് മലയാളം അറിയേണ്ടെന്ന് തീരുമാനം

  • By Aswathi
Google Oneindia Malayalam News

malayalam-fonts
തിരുവനന്തപുരം: മലയാളം ശ്രേഷ്ഠഭാഷയൊക്കെ തന്നെ, പക്ഷേ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ മലയാളം പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. സര്‍ക്കാന്‍ ജോലിയില്‍ പ്രവേശിക്കാന്‍ മലയാളം പഠിച്ചിരിക്കണമെന്ന് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മന്ത്രിസഭായോഗം തള്ളി.

ഭാഷാന്യൂനപക്ഷ വകുപ്പിന്റെ എതിര്‍പ്പിനെതുടര്‍ന്ന് ജൂലായ് 24ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് നിര്‍ദ്ദേശം നടപ്പാക്കണ്ടെന്ന രഹസ്യ തീരുമാനം കൈക്കൊണ്ടത്. പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മലയാളത്തില്‍ യോഗ്യതാ പരീക്ഷ പസാവണം എന്നായിരുന്നു ചട്ടം.

സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ മലയാളം പഠിച്ചിരിക്കണമെന്ന സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നൂറുദിന കര്‍മ പരിപാടിയിലായിരുന്നു പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പും ഔദ്യോഗിക വകുപ്പും ഈ തീരുമാനത്തോട് യോജിക്കുകയും പിഎസ്‌സിയോട് നിര്‍ദ്ദേശം ചോദിക്കുകയും ചെയ്തിരുന്നു. ചട്ടത്തില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു പിഎസ്‌സിയുടെ ശുപാര്‍ശ.

പത്താംക്ലാസ് വരെ മലയാളം പഠിച്ചവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന തീരുമാനവും നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ 24ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ജോലിക്ക് മലയാളം പഠിക്കാത്തവര്‍ക്കുള്ള അഭിരുചി പരീക്ഷ വേണ്ടെന്ന് മിനിറ്റ്‌സില്‍ ചര്‍ച്ച കൂടാതെ എഴുതിച്ചേര്‍ക്കുകയായിരുന്നു.

English summary
The state has decided not to make Malayalam compulsory for a permanent government job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X