7മാസങ്ങള്‍ക്കുശേഷം മണി ഇടുക്കിയില്‍ തിരിച്ചെത്തി

ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ 2012 മെയ് 25നാണ് എംഎം മണിയുടെ വാവദ പ്രസംഗം. പട്ടിക തയ്യാറാക്കി സിപിഎം പ്രതിയോഗികളെ വകവരുത്തിയിട്ടുണ്ടെന്ന് ആവേശത്തില്‍ മണിയാശന്‍ വെളിപ്പെടുത്തിപ്പോയി.
കുടുങ്ങിയില്ലേ, അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് നവംബര്‍ 21ന് കുഞ്ചിണയിലെ വീട്ടില്‍ വച്ച് മണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി നാല് വരെ പീരുമേട് സബ്ജയിലില്‍ കഴിഞ്ഞ മണിയ്ക്ക ഉപാധികളോടെ കോടതി ജാമ്യമനുവദിച്ചു. പക്ഷേ അന്വേഷണം നടക്കുന്നതിനാല്‍ സ്വന്തം ജില്ലയില്‍ പ്രവേശിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടായിരുന്നു ജാമ്യം.
എന്നാല്‍ ഹൈക്കോടതി മാണിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെ പാലയിലെ ബന്ധുവീട്ടില്‍ നിന്ന് ഏഴ് മാസത്തിന് ശേഷം മണി തിരിച്ചെത്തുകയായിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിലായി ജില്ലയുടെ വിവിധയിടങ്ങളില്‍ മണിക്ക് അണികള്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications