കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും നികൃഷ്ടജീവികളെന്ന്

Google Oneindia Malayalam News

mm mani
ഇടുക്കി: കന്നിമാസത്തില്‍ പുറകെ നടക്കുന്ന ജന്തുക്കള്‍ പട്ടികളാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കന്നിമാസത്തില്‍ ജന്തുക്കള്‍ പുറകേ നടക്കുന്നത് പോലെ എന്ന് കോണ്‍ഗ്രസുകാരെ പരിഹസിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണ്? കോണ്‍ഗ്രസുകാരെ പട്ടികള്‍ എന്ന് വിളിക്കുക തന്നെയല്ലേ ഇടുക്കിയിലെ സി പി എം നേതാവ് എം എം മണി ചെയ്യുന്നത്? കന്നിമാസത്തിലെ ചില ജന്തുക്കളെ പോലെയാണ് കോണ്‍ഗ്രസുകാര്‍ സരിത എസ് നായരുടെ പുറകെ നടക്കുന്നത് എന്നാണ് എം എം മണി ഇടുക്കിയില്‍ പറഞ്ഞത്.

ഇവിടം കൊണ്ടും തീര്‍ന്നില്ല, കോണ്‍ഗ്രസ് നേതാക്കളെ ചീത്തവാക്കുകള്‍ കൊണ്ട അഭിഷേകം ചെയ്തായിരുന്നു എം എം മണിയുടെ പ്രസംഗം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും നികൃഷ്ട ജീവികള്‍ എന്നാണ് എം എം മണി വിളിച്ചത്. പി ടി തോമസിനെയും മണി നികൃഷ്ട ജീവി പട്ടികയില്‍ പെടുത്തി.

പമ്പരവിഡ്ഡികളായ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തന്നെ കേസില്‍ പെടുത്തി ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. ആര് വിചാരിച്ചാലും തന്നെ തടയാനോ തന്റെ ശൈലി മാറ്റാനോ കഴിയില്ല. തന്നെ കുഴിയിലാക്കാന്‍ നോക്കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ കേസില്‍ വെള്ളം കുടിക്കുന്നതിലുള്ള സന്തോഷവും മണി മറച്ചുവെച്ചില്ല. മൂലമറ്റത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മണി.

ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മണി വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്. പട്ടിക തയ്യാറാക്കി സി പി എം ശത്രുക്കളെ വകവരുത്താറുണ്ട് എന്നായിരുന്നു മണിയുടെ പ്രസ്താവന. ഇതേത്തുടര്‍ന്ന് മണി പോലീസ് കസ്റ്റഡിയിലുമായി. ഹൈക്കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെയാണ് ഏഴ് മാസത്തിന് ശേഷം മണി ഇടുക്കിയില്‍ തിരിച്ചെത്തുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലായി പ്രവര്‍ത്തകര്‍ മണിക്ക് സ്വീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

English summary
Former CPM Idukki District secretary MM Mani Abused Congress leaders including Chief minister Oommen chandy and Home minister Thiruvanchoor Radhakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X