അമ്മയുടെ ജന്മദിനാഘോഷം; നരേന്ദ്രമോഡി വള്ളിക്കാവില്‍

narendra modi
കൊച്ചി: മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി വള്ളിക്കാവിലെത്തുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ 26,27 തീയതികളിലാണ് വള്ളിക്കാവിലെത്തി മോഡി അമൃതാനന്ദമയിയെ കാണുക. അമൃതാനന്ദമയിയുടെ അറിയപ്പെടുന്ന ഭക്തരിലൊരാളായ നരേന്ദ്രമോഡി ഇതാദ്യമായാണ് ജന്മദിനാഘോഷത്തിനായി കേരളത്തിലെത്തുന്നത്.

അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വന്‍ വിദ്യാര്‍ത്ഥി സമ്മേളനത്തെ നരേന്ദ്രമോഡി അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ഈ യാത്രയില്‍ രാഷ്ട്രീയ പരിപാടികളിലൊന്നും നരേന്ദ്രമോഡി പങ്കെടുക്കുന്നില്ല. മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ഒ രാജഗോപാലും മോഡിക്കൊപ്പം വള്ളിക്കാവിലെത്തും.

തികച്ചും മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടി മാത്രമാണ് മോഡി കേരളത്തിലെത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മോഡി വര്‍ക്കലയിലെ ധര്‍മമീമാംസ പരിഷത്തിന്റെ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട പരിപാടിക്ക് മോഡിയെ മുഖ്യാതിഥിയിയായി ക്ഷണിച്ചതില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

സെപ്തംബര്‍ 27 നാണ് മാതാ അമൃതാനന്ദമയിയുടെ അറുപതാം ജന്മദിനം. കൊല്ലത്ത് മത്സ്യത്തൊഴിലാളി കുടുംബത്തിലായിരുന്നു ഇവരുടെ ജനനം. സുധാമണി എന്നായിരുന്നു ആദ്യത്തെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+