ആത്മഹത്യാപ്രവണത രക്തപരിശോധനയിലൂടെ അറിയാം?

ആത്മഹത്യാ പ്രവണത കൂടിയ ആളുകളുടെ രക്ത തന്മാത്രകള്‍ക്കാണ് ഈ വ്യത്യാസം കാണപ്പെടുന്നത്. ഗവേഷകര്‍ 42 പുരുഷന്‍മാരിലാണ് പഠനം നടത്തിയത്. ആത്മഹത്യാ പ്രവണയുള്ളവരില്‍ ആറ് രക്ത തന്മാത്രകളെ അധികമായി കണ്ടെത്തുകയായിരുന്നു ഗവേഷകര്‍. എന്നാല്‍ ഇത്തരം തന്മാത്രകളാണോ ആത്മഹത്യയ്ക്ക് കാരണമാകുന്നതെന്നതിനെപ്പറ്റി പൂര്‍ണമായ ഉറപ്പ് ശാസ്ത്രഞ്ജര്‍ക്കില്ല. മൂന്ന് വര്‍ഷം നീണ്ട പഠനത്തിലൊടുവിലാണ് രക്തഘടനയിലെ ഈ വ്യതിയാനം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്
മനശ്ശാസ്ത്രം നേരിടുന്ന ഏറ്റവും വലിയെ വെല്ലുവിളികളില്‍ ഒന്നാണ് ആത്മഹത്യ. ഒരു വ്യക്തിയുടെ രോഗം കണ്ടെത്തുക പലപ്പോഴും എളുപ്പമാണ്. എന്നാല്‍ അയാളിലെ ആത്മഹത്യാപ്രവണതയെ തിരിച്ചറിയാന്‍ പ്രത്യേകിച്ച് വഴികളൊന്നുമില്ലാതിരുന്നു. പുതിയ പരീക്ഷണം പൂര്‍ണ വിജയമാവുകയാണെങ്കിനല്‍ കൊളസ്‌ട്രോളും, ബ്ലഡ് പ്രഷറുമൊക്കെ പരിശോധിയ്ക്കുന്നത് പോലെ ആത്മഹത്യപ്രവണതയും രക്തം പരിശോധിച്ച് അറിയാം.












Click it and Unblock the Notifications