മീന്‍ തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു
കൊളംബോ: മത്സ്യബന്ധനത്തിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. മുഹമ്മദ് ഫൈസല്‍(24) എന്ന യുവാവാണ് മരിച്ചത്.ശ്രീലങ്കയിലെ ഹംപന്തോടയ്ക്ക് സമീപം സിരിബോയിലാണ് സംഭവം. മീന്‍പിടിച്ചതിന് ശേഷം മീനിനെ പുറത്തെടുക്കാന്‍ വല കടിച്ച് മുറിയ്ക്കുന്നതിനിടെയാണ് അപകടം. വല കടിച്ച് മുറിയ്ക്കുന്നതിനിടെ മീന്‍ ഇയാളുടെ വായിലേയ്ക്ക് ചാടുകയായിരുന്നു. തൊണ്ടയില്‍ മീന്‍ കുടുങ്ങിയതോടെ യുവാവ് അബോധാവസ്ഥയിലായി.

തുടര്‍ന്ന് ദേബരവേവയിലെ ആശുപത്രിയിലേയ്ക്കും അവിടെ നിന്നും ഹംപന്തോട ജനറല്‍ ആശുപത്രിയിലേയ്ക്കും പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴും യുവാവ് അബോധാവസ്ഥയില്‍ ആയിരുന്നു. ഈ നില തുടരുകയും പിന്നീട് മരിയ്ക്കുകയുമായിരുന്നു. മത്സ്യത്തിന്റെ ആക്രമണത്തില്‍ പ്രദേശത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് മുഹമ്മദ് ഫൈസല്‍.
മത്സ്യബന്ധനത്തിന് ശാസ്ത്രീയമായ പല രീതികളും ഉണ്ടെങ്കിലും പരമ്പരാഗത രീതിയില്‍ തന്നെ മത്സ്യ ബന്ധനം നടത്തുന്നതിനാലാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യയിലും മത്സ്യ ബന്ധനത്തിനിടെ മീന്‍ വായില്‍ കുടുങ്ങി ആളുകള്‍ മരിയ്ക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് കൊല്‍ക്കത്തയില്‍ ഒരു യുവാവ് മത്സ്യ ബന്ധനത്തിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. പിടിച്ച മീനിനെ വായില്‍ വച്ച് അടുത്ത മീനിനെ പിടിയ്ക്കുന്നതിനിടെയാണ് വായിലുണ്ടായിരുന്ന മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications