കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീന്‍ തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: മത്സ്യബന്ധനത്തിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. മുഹമ്മദ് ഫൈസല്‍(24) എന്ന യുവാവാണ് മരിച്ചത്.ശ്രീലങ്കയിലെ ഹംപന്‍തോടയ്ക്ക് സമീപം സിരിബോയിലാണ് സംഭവം. മീന്‍പിടിച്ചതിന് ശേഷം മീനിനെ പുറത്തെടുക്കാന്‍ വല കടിച്ച് മുറിയ്ക്കുന്നതിനിടെയാണ് അപകടം. വല കടിച്ച് മുറിയ്ക്കുന്നതിനിടെ മീന്‍ ഇയാളുടെ വായിലേയ്ക്ക് ചാടുകയായിരുന്നു. തൊണ്ടയില്‍ മീന്‍ കുടുങ്ങിയതോടെ യുവാവ് അബോധാവസ്ഥയിലായി.

Sreelanka

തുടര്‍ന്ന് ദേബരവേവയിലെ ആശുപത്രിയിലേയ്ക്കും അവിടെ നിന്നും ഹംപന്‍തോട ജനറല്‍ ആശുപത്രിയിലേയ്ക്കും പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴും യുവാവ് അബോധാവസ്ഥയില്‍ ആയിരുന്നു. ഈ നില തുടരുകയും പിന്നീട് മരിയ്ക്കുകയുമായിരുന്നു. മത്സ്യത്തിന്റെ ആക്രമണത്തില്‍ പ്രദേശത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് മുഹമ്മദ് ഫൈസല്‍.

മത്സ്യബന്ധനത്തിന് ശാസ്ത്രീയമായ പല രീതികളും ഉണ്ടെങ്കിലും പരമ്പരാഗത രീതിയില്‍ തന്നെ മത്സ്യ ബന്ധനം നടത്തുന്നതിനാലാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യയിലും മത്സ്യ ബന്ധനത്തിനിടെ മീന്‍ വായില്‍ കുടുങ്ങി ആളുകള്‍ മരിയ്ക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് കൊല്‍ക്കത്തയില്‍ ഒരു യുവാവ് മത്സ്യ ബന്ധനത്തിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. പിടിച്ച മീനിനെ വായില്‍ വച്ച് അടുത്ത മീനിനെ പിടിയ്ക്കുന്നതിനിടെയാണ് വായിലുണ്ടായിരുന്ന മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചത്.

English summary
A fisherman died after a fish flew into his mouth and remained stuck in his throat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X