Get Updates
Get notified of breaking news, exclusive insights, and must-see stories!

അതി സമ്പന്നര്‍ക്ക് 35 ശതമാനം നികുതി?

ദില്ലി: അതിസമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പാടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. 10 കോടില്‍ അധികം വരുമാനമുള്ളവര്‍ക്കും അമ്പത് കോടിയില്‍ അധികം ആസ്തി ഉള്ളവര്‍ക്കും ആണ് 35 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. പുതിയ പ്രത്യക്ഷ നിമയത്തിന്റെ ഭാഗമായിട്ടായിരിക്കും പരിഷ്‌കാരം.

അമ്പത് വര്‍ഷം പഴക്കമുള്ള നിയമമാണ് ഇപ്പോഴുള്ളത്. ഇതിന് പകരം പുതിയ പ്രത്യക്ഷ നികുതി ആക്ട് വരാനിരിക്കുകയാണ്. പ്രത്യക്ഷ നികുതി നിര്‍ദ്ദേശ ബില്‍ കേന്ദ്ര മന്ത്രി സഭ 2013 ആഗസ്റ്റ് 22 ന് ചര്‍ച്ച ചെയ്യുന്നുണ്ട്. ബില്‍ നിയമമാകുന്നതോടെ നിലവിലുളള നികുതി തട്ടുകളില്‍ വ്യത്യാസം വരും.

വെല്‍ത്ത് ടാക്‌സിന്റെ(സ്വത്ത് നികുതി) പരിധി 15 ലക്ഷത്തില്‍ നിന്ന് 50 കോടിയാക്കി ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ബില്‍. പുതിയ നിയമത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപങ്ങളും വെല്‍ത്ത് ടാക്‌സിന്റെ പരിധിയില്‍ വരും.

ആദായ നികുതിയല്‍ നിലവിലുള്ള തട്ടുകള്‍ പുതിയ ബില്‍ നടപ്പാകുന്നതോടെ പുനക്രമീകരിക്കപ്പെടും. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളഅളവര്‍ക്ക് 10 ശതമാനമായിരിക്കും നികുതി. അഞ്ചിനും പത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ വരുമാനത്തിന്റെ 20ശതമാനം നികുതി അടക്കണം. പത്ത് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ 30 ശതമാനം നികുതി അടക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+