കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചത് 3.3കിലോ സ്വര്‍ണം!

Google Oneindia Malayalam News

goldbar
ഹൈദരാബാദ്: അടിവസ്ത്രത്തിനുള്ളില്‍ വച്ച് ഒളിച്ചുകടത്താന്‍ ശ്രമിച്ച 3.3 കിലോ സ്വര്‍ണം പിടികൂടി. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വെച്ചാണ് ഒരുകോടിയിലധികം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹൈദരാബാദില്‍ നിന്നുതന്നെയുള്ള കള്ളക്കടത്തുകാരനാണ് പിടിയിലായത്.

ദുബായില്‍ നിന്നും വരികയായിരുന്ന റഷീദ് അഹമ്മദ് എന്ന കള്ളക്കടത്തുകാരനാണ് അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവരവേ കസ്റ്റംസ്‌കാരുടെ വലയിലായത്. ഡ്യൂട്ടി സാധനങ്ങള്‍ ഒന്നുമില്ല എന്ന് പറഞ്ഞ് ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക് വരികയായിരുന്നു ഇയാള്‍. എന്നാല്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കിലോക്കണക്കിന് സ്വര്‍ണം ഇയാളുടെ അടിവസ്ത്രത്തിനുള്ളില്‍ നിന്നും പിടിച്ചെടുത്തത്.

മൂന്ന് കവറുകളിലാക്കിയായിരുന്നു ഇയാള്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സ്വര്‍ണം കടത്താനായി രണ്ട് അടിവസ്ത്രങ്ങളും ഇയാള്‍ ധരിച്ചിരുന്നത്രെ. ഒരു കിലോ വീതമുള്ള രണ്ട് സ്വര്‍ണബിസ്‌ക്കറ്റുകളും സ്വര്‍ണമാലകളും മറ്റുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഏകദേശം 1.1 കോടി രൂപയോളം മാര്‍ക്കറ്റ് വില വരും ഈ സാധനങ്ങള്‍ക്ക് എന്നാണ് കരുതപ്പെടുന്നത്.

സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചതായി കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ ശിറില്‍ സരോജ് പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. രാവിലെ ഏഴരയ്ക്ക് ഹൈദരാബദിലിറങ്ങിയ എ ഐ 952 വിമാനത്തിലാണ് റഷീദ് അഹമ്മദ് എത്തിയത്.

English summary
The customs seized 3.3 kilogram of gold worth over Rs 1.1 crore concealed in the undergarments of a smuggler at the Rajiv Gandhi International Airport, Hyderabad. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X