കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിവില കുതിക്കുമ്പോഴും കര്‍ഷകര്‍ പട്ടിണിയില്‍

  • By Super
Google Oneindia Malayalam News

onion
സാധാരണക്കാരനെ ശ്വാസം മുട്ടിക്കുന്ന തരത്തില്‍ ഉള്ളി വില കുതിച്ചുയരുമ്പോഴും അതിന്റെ യാതൊരു ഗുണവും കര്‍ഷകന്‌ ലഭിക്കുന്നില്ല. കോരന്‌ കഞ്ഞി കുമ്പിളില്‍ തന്നെയാണെന്നാണ്‌ ഉള്ളിയുടെ ഉല്‍പാദനത്തിലും വിപണനത്തിലും നബാര്‍ഡ്‌(നാഷണല്‍ ബാങ്ക്‌ ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ്‌ റൂറല്‍ ഡെവലപ്പ്‌മെന്റ്‌) നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. കര്‍ഷകര്‍ 8 രൂപക്ക്‌ കൊടുക്കുന്ന ഉള്ളിയാണ്‌ നമ്മുടെ മാര്‍ക്കറ്റിലെത്തുമ്പോള്‍ എഴുപതും എണ്‍പതും രൂപയായി മാറുന്നത്‌. ഒരു കിലോ ഉള്ളിയില്‍ നിന്ന്‌ 3.5 രൂപ മാത്രമാണ്‌ കര്‍ഷകന്റെ ലാഭം, ഇതേ ഉള്ളി മാര്‍ക്കറ്റില്‍ നിന്ന്‌ വാങ്ങണമെങ്കില്‍ കര്‍ഷകന്‌ 20 കിലോ ഉള്ളി വില്‍ക്കേണ്ട ഗതികേടാണ്‌ ഉള്ളത്‌.

രാജ്യത്താകമാനം ഉണ്ടായ മഴക്കെടുതിയില്‍ മഹാരാഷ്ട്രയിലും മറ്റും സവോളപ്പാടങ്ങള്‍ മുങ്ങിപ്പോവുകയും, അത്‌ മൊത്തം ഉല്‍പാദനത്തില്‍ 40% കുറവുണ്ടാക്കുകയും ചെയ്‌തതാണ്‌ വില കൂടാന്‍ കാരണമായതെങ്കിലും ഇടനിലക്കാരുടേയും കരിഞ്ചന്തക്കാരുടേയും പൂഴ്‌ത്തിവെയ്‌ക്കലാണ്‌ സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. കരിഞ്ചന്തക്കാര്‍ കര്‍ഷകരുടെ കൈയ്യില്‍ നിന്ന്‌ ഉള്ളി നേരിട്ട്‌ വാങ്ങുകയും പിന്നീടത്‌ ഗോഡൗണുകളില്‍ സംഭരിച്ച്‌ വ്‌ച്ച്‌ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്നതായും നബാര്‍ഡിന്റെ മുന്‍ മാനേജിംഗ്‌ ഡയറക്ടര്‍ K G കര്‍മാകര്‍ പറയുന്നു.

English summary
Even the price of onion hikes to 70 or 80, the farmers get only 8 rupees per kg. Only the rapacious agents makes profit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X