Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഓഫീസില്‍ അശ്ലീലം കാണുന്നു

ബാംഗ്ലൂര്‍: കര്‍ണാടക സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടറുകള്‍ ജീവനക്കാര്‍ അശ്ലീല വീഡിയോകള്‍ കാണാന്‍ ഉപയോഗിക്കുന്നതായി സിബിഐ റിപ്പോര്‍ട്ട്.

നമ്മുടെ സെക്രട്ടേറിയറ്റ് പോലെയാണ് കര്‍ണാടകയിലെ വിധാന സൗധ. ഇവിടത്തെ ജീവനക്കാരാണ് ഓഫീസിലെ കമ്പ്യൂട്ടുകള്‍ ജോലി സമയത്ത് അശ്ലീലം കാണാന്‍ ഉപയോഗിക്കുന്നത്.

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റിന് കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെ ഇന്റര്‍നെറ്റ് ദുരുപയോഗങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്.

Vidhana Soudha

ചെറിയ കുട്ടികളുടെ അശ്ലീല വീഡിയോകളാണത്രെ ജീവനക്കാര്‍ കൂടുതലായി കാണുന്നത്. ഇത് രാജ്യം മുഴുവന്‍ ഉള്ള ട്രെന്‍ഡ് ആണെന്നാണ് സിബിഐയിടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ സെര്‍വറുകള്‍ മുഴുവന്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു. വിധാന്‍ സൗധയിലെ അശ്ലീലക്കളി സൈബര്‍ ക്രൈം സെല്ലിനെ അറിയിച്ചിട്ടുണ്ടെന്നും സിബിഐ അറിയിച്ചു.

ഔദ്യോഗിക കമ്പ്യൂട്ടര്‍ അശ്ലീലം കാണാന്‍ ഉപയോഗിക്കുന്നത് അച്ചടക്ക ലംഘനമാണ്. ഐടി ആക്ട് പ്രകാരം വ്യക്തികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിച്ച് അശ്ലീലം കാണാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും പൊതു ഇടങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ പാടില്ല. അതുകൊണ്ട് വിധാന്‍ സൗധയിലെ ജീവനക്കാര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സിബിഐ പറയുന്നു. അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപവരെ പിഴയും അടക്കേണ്ട കുറ്റമാണ് ചുരുക്കിപ്പറഞ്ഞാല്‍ കര്‍ണാടകയുടെ ഭരണ സിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+