എല്‍ടിസി റാക്കറ്റിനെതിരെ സിബിഐ അന്വേഷണം
ദില്ലി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും അവധി യാത്രാ ഇളവ് (ലീവ് ട്രാവല്‍ കണ്‍സെഷന്‍) ദുരുപയോഗം സംബന്ധിച്ച് സിബിഐ അന്വേഷണത്തിന്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറാണ് എല്‍ടിസി സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടത്.
യാത്ര ചെയ്യാതെ തന്നെ ട്രാവല്‍ ഏജന്‍സികളുമായൊത്ത് ജീവനക്കാര്‍ ലക്ഷക്കണക്കിന് രൂപയാണ് സ്വന്തമാക്കുന്നതെന്നാണ് ആരോപണം. ഇതിനായി ട്രാവല്‍ എജന്‍സികളുടെ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
വിമാന ടിക്കറ്റുകളുടെ കാര്യത്തിലാണ് വന്‍ തട്ടിപ്പ് നല്‍കുന്നത്. ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളു. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയുടെ വ്യാജ ടിക്കറ്റുകളും ബോര്‍ഡിങ് പാസുകളും നിര്‍മിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ലീവ് ട്രാവല്‍ കണ്‍സഷന്‍ പദ്ധതി പ്രകാരും ജീവനക്കാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തോടൊപ്പം ഇന്ത്യയില്‍ എവിടേയും യാത്ര ചെയ്യാം. പലരും യാത്ര തന്നെ ഒഴിവാക്കി പണം തട്ടുകയാണ് പതിവ്.
സാധാരണ ജീവനക്കാര്‍ മുതല്‍ അണ്ടര്‍ സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ വച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 600 ബോര്‍ഡിങ് പാസുകളുമായി ഒരാളെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നത്.
സംഭവത്തില്‍ എയര്‍ ഇന്ത്യയും അന്വേഷണം നടത്തിയിരുന്നു. ലീവ് ട്രാവല്‍ കണ്‍സെഷന് വേണ്ടി രാജ്യ വ്യാപകമായിത്തന്നെ ഇത്തരത്തില്‍ വ്യാജ ടിക്കറ്റുകളും ബോര്‍ഡിങ് പാസ്സുകളും നിര്‍മിക്കുന്നതായി എയര്‍ ഇന്ത്യ കണ്ടെത്തിയിരുന്നു.
2013 മാര്‍ച്ചില്‍ രാജ്യ സഭ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വിമാന യാത്ര നടത്തി എന്ന് പറഞ്ഞ് പണം പിടുങ്ങിയത് കണ്ടെത്തിയിരുന്നു. ദില്ലി-കൊല്‍ക്കത്ത-പോര്‍ട്ട് ബ്ലെയര്‍ യാത്ര നടത്തി എന്ന് പറഞ്ഞാണ് ഇവര്‍ വിമാന ടിക്കറ്റുകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ രാജ്യ സഭ സെക്രട്ടേറിയറ്റിന്റെ ആവശ്യപ്രകാരം എയര്‍ ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു യാത്ര ഇവര്‍ നടത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.
ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ മാത്രമെ എല്‍ടിസി അനുവദിക്കുന്നുള്ളു. എന്നാല്‍ ചില്‍ ഇന്ത്യ യാത്രയുടെ മറവില്‍ വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ടത്രെ. ഇതിനും ട്രാവല്‍ ഏജന്‍സികളുടെ റാക്കറ്റ് തന്നെയാണ് സൗകര്യമൊരുക്കുന്നത്.












Click it and Unblock the Notifications