വീട്ടുകാരുടെ അടിപിടിക്കിടെ കുട്ടി മരിച്ചു
ബാംഗ്ലൂര്‍: വീട്ടുകാരും വാടകക്കാരും തമ്മിലുളള അടിപിടിക്കിടെ രണ്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചു.
സി നാഗരാജുവിന്റേയും ശാന്തയുടേയും മകളായ നിവേദിത ആണ് മരിച്ചത്. തങ്ങളുടെ വീട് വാടകക്കെടുത്ത മൂന്ന് സ്ത്രീകളാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്ന് കാണിച്ച് നാഗരാജു പോലീസില്‍ പരാതി കൊടുത്തു.
മഞ്ജുള, അമലോപരിനി, ശാന്തമ്മ എന്നിവര്‍ക്കാണ് നാഗരാജു വീട് വാടകക്ക് കൊടുത്തിരുന്നത്. എന്നാല്‍ ഇവര്‍ നിയമ വിരുദ്ധമായി വീട് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നാഗരാജുവിന്റെ ആരോപണം. ആറ് മാസം മുമ്പ് വീട് ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളെ പുറത്താക്കാനാണ് വാടക്കാര്‍ ശ്രമിച്ചതെന്നും നാഗരാജു ആരോപിക്കുന്നു.
എല്ലാ ദിവസവും വാടകക്കാരായ സ്ത്രീകള്‍ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കാറുണ്ടെന്നും നാഗരാജു ആരോപിച്ചു. 201 3ആഗസ്റ്റ് 21 നും ഇത്തരത്തില്‍ പ്രശ്‌നമുണ്ടായിരുന്നു. ഇത്തവണ വാടകക്കാരായ സ്ത്രീകള്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍കൂടി ഉണ്ടായിരുന്നു. ഇവര്‍ വീട്ടിലെത്തി തന്റെ ഭാര്യയേയും അമ്മയേയും ഉപദ്രവിക്കുകയായിരുന്നു എന്ന് നാഗരാജു പരാതിയില്‍ പറയുന്നു.
അമ്മയുടെ കൈയിലായിരുന്നു ഈ സമയം കുട്ടി ഉണ്ടായിരുന്നത്. വാടക്കാര്‍ അമ്മയെ ആക്രമിച്ചപ്പോള്‍ കയ്യില്‍ ഇരുന്ന കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് നാഗരാജുവിന്റെ ആരോപണം. കുറ്റവാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ മഹാദേവപുരം പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.












Click it and Unblock the Notifications